HOME
DETAILS
MAL
കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്കി എഫ്.ഡി.എ
backup
November 11 2020 | 00:11 AM
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരില്‍ അടിയന്തിരമായി പ്രതിരോധ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്കി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ). മരുന്നുനിര്‍മാതാക്കളായ ലില്ലിയുടെ ബാംലനിവിമാബ് എന്ന ആന്റിബോഡി ഉപയോഗിക്കുന്നതിനാണ് അനുമതി. കൊവിഡ് ബാധിതര്‍ക്ക് പ്രതിരോധശേഷി നല്കുന്ന മരുന്നാണിത്.
പ്രസിഡന്റ് ട്രംപിന് കൊവിഡ് മുക്തി നേടാന്‍ സഹായിച്ച റെഗെനെറോണിനു സമാനമായ മരുന്നാണ് ബാംലനിവിമാബ്. റെഗെനെറോണും എഫ്.ഡി.എയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതര്‍ക്കായി മൂന്നു ലക്ഷം ഡോസ് ബാംലനിവിമാബ് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ 37.5 കോടി ഡോളര്‍ അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."