HOME
DETAILS
MAL
കുടുംബശ്രീക്കുള്ള ഗൃഹോപകരണ വായ്പ വേഗത്തിലാക്കാന്‍ നിര്‍ദേശം
backup
September 19 2018 | 19:09 PM
തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നഷ്ടമായ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ജീവനോപാധികള്‍ നേടുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയായ റിസര്‍ജന്റ് കേരള വായ്പാ സ്‌കീം വേഗത്തിലാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നിര്‍ദേശം. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
ഈ മാസം 25ാം തിയതിയോടുകൂടി ആദ്യഘട്ട വായ്പ ലഭ്യമാകും. വായ്പയുടെ ഒന്‍പതു ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ മികച്ച ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി കമ്പനി അധികൃതരുമായി തദ്ദേശസ്വയംഭരണ വകുപ്പ് ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."