വയസില്‍ കൃത്രിമം; ക്രിക്കറ്റ് താരത്തിന് രണ്ട് വര്‍ഷം വിലക്ക്
മുംബൈ: വയസില്‍ കൃത്രിമം കാണിച്ചതിന് ക്രിക്കറ്റ് താരത്തിന് ബി.സി.സി.ഐ രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ റാസിഖ് സലാമിനെയാണ് ബി.സി.സി.ഐ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ജന ന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അണ്ട@ര്‍ 19 താരത്തിനെതിരേ ബി.സി.സി.ഐ കടുത്ത അച്ചടക്ക നടപടിയെടുത്തത്. കശ്മിരില്‍ നിന്നുള്ള റാസിഖ് ഭാവി ഇന്ത്യന്‍താരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ബി.സി.സി.ഐ നടപടിയെ തുടര്‍ന്ന് ഇന്ത്യയുടെ അ@ണ്ടര്‍ 19 ടീമില്‍ റാസിഖിന് പകരം പ്രഭാത് മൗര്യയെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട@ില് ജൂലൈ 21ന് ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ റാസിഖിനെ ഉള്‍പ്പെടുത്തിയിരുന്നു. ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ പതിനേഴു വയസാണ് റാസിഖിന് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 19 വയസ് കഴിഞ്ഞ താരമാണ് റാസിഖ് എന്നാണ് ബി.സി.സി.ഐ പരിശോധനയില്‍ കണ്ടെത്തിയത്. മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് റാസിഖിനെ സ്വന്തമാക്കിയത്. വിലക്ക് വന്നതോടെ അടുത്ത ര@ണ്ടു സീസണിലും റാസിഖിന് ഐ.പി.എല്ലില്‍ കളിക്കാന്‍ കഴിയില്ല. സംഭവത്തോട് റാസിഖ് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."