HOME
DETAILS
MAL
പ്രളയക്കെടുതി: അച്ചടി വ്യവസായത്തിന് 150 കോടിയുടെ നഷ്ടം
backup
September 19 2018 | 19:09 PM
കൊച്ചി: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ അച്ചടി വ്യവസായ മേഖലയില്‍ 150 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന്(കെ.എം.പി.എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 75ഓളം സ്ഥാപനങ്ങള്‍ പ്രളയത്തില്‍ അകപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്. ഇതിന് പുറമേ കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലും വെള്ളം കയറി ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങള്‍ നശിച്ചു.
ഈ നഷ്ടം നികത്തുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കണമെന്നും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പ്രസുകള്‍ക്ക് നികുതി ഇളവുകളും വായ്പകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."