HOME
DETAILS

അഭ്യൂഹങ്ങളുടെ പേരില്‍ സ്വാതന്ത്ര്യത്തെ ബലിനല്‍കാനാകില്ല: സുപ്രിംകോടതി

  
backup
September 19 2018 | 19:09 PM

%e0%b4%85%e0%b4%ad%e0%b5%8d%e0%b4%af%e0%b5%82%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d

 

ന്യൂഡല്‍ഹി: അഭ്യൂഹങ്ങളുടെ പേരില്‍ സ്വാതന്ത്ര്യത്തെ എങ്ങനെ ബലികൊടുക്കുമെന്നു സുപ്രിംകോടതി. ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടു മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ചോദ്യംചെയ്തുള്ള ഹരജികള്‍ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢാണ് ഇങ്ങനെ ചോദിച്ചത്.
തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിനിടെ മഹാരാഷ്ട്ര സര്‍ക്കാരിനോട് തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിവിധ രേഖകള്‍ ഹാജരാക്കി. ഇവ പ്രാഥമിക പരിശോധന നടത്തിയ കോടതി, തെളിവുകള്‍ ശക്തവും വ്യക്തവുമാകണമെന്നും അവ കോടതി പരിശോധിക്കുമെന്നും വ്യക്തമാക്കി. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
ആറു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവര്‍ അറസ്റ്റിലായതെന്നു തുഷാര്‍ മേത്ത വാദിച്ചു. വിഷയം അതീവ ഗൗരവമുള്ളതാണെന്നും മഹാരാഷ്ട്ര സര്‍ക്കാരിനു പറയാനുള്ളതു മുഴുവന്‍ കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനോടു പ്രതികരിച്ച ജസ്റ്റിസ് ചന്ദ്രചൂഢ്, മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കുന്നതിനു നിങ്ങള്‍ എതിരായിരിക്കാം പക്ഷേ, നിങ്ങള്‍ ഹാജരാക്കിയ തെളിവുകള്‍ ശക്തമാകണമെന്നു പറഞ്ഞു. ഭരണകൂട വിമര്‍ശനവും ആഭ്യന്തര കലാപമുണ്ടാക്കലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. നിങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം സര്‍വകലാശാലകളുള്‍പ്പെടെയുള്ള പ്രസിദ്ധ സ്ഥാപനങ്ങള്‍ ഈ കേസില്‍ ഏര്‍പ്പെട്ടതായാണ് മനസിലാകുന്നത്. ഇതൊക്കെ വാസ്തവമാണോയെന്നും ജഡ്ജി ചോദിച്ചു. നമ്മള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും എതിര്‍ ശബ്ദങ്ങളെ അംഗീകരിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
വിമത ശബ്ദങ്ങളെ അംഗീകരിക്കാമെങ്കിലും ഇതൊക്കെ ആരാണ് പറയുന്നതെന്നുകൂടി പരിശോധിക്കേണ്ടതുണ്ടെന്നു പറഞ്ഞ തുഷാര്‍ മേത്ത, ഒരു നിരോധിത സംഘടനയുടെ നേതാവാണ് ഇങ്ങനെ പറയുന്നതെങ്കില്‍ അതിന്റെ അര്‍ഥം വേറെയാണെന്നും വാദിച്ചു. ഈ വാദത്തെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, എതിരഭിപ്രായങ്ങള്‍ ആരാണ് പറയുന്നതെന്നതിനു പ്രാധാന്യമുണ്ടെന്നു ചൂണ്ടിക്കാട്ടി.
അറസ്റ്റിലായവരുടെ ചിന്ത ഭരണഘടനയുമായി യോജിച്ചുപോകുന്നതല്ല. അവര്‍ ലക്ഷ്മണരേഖ കടന്നോയെന്നു കോടതി പരിശോധിക്കണമെന്നും അദ്ദേഹം വാദിച്ചു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago