ക്ലച്ച് പിടിക്കാതെ അര്‍ജന്റീന
ബെലോ ഹൊറിസോണ്ടോ: കോപാ അമേരിക്കയില്‍ അര്‍ജന്റീനയുടെ കഷ്ടകാലം തുരടുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ പരാഗ്വെയോട് സമനിലയില്‍ കുരുങ്ങിയതോടെയാണ് അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ തുലാസിലായത്. അടുത്ത മത്സരത്തില്‍ ഖത്തറിനെ പരാജയപ്പെടുത്തുകയും പരാഗ്വെ കൊളംബിയയോട് പരാജയപ്പെടുകയും ചെയ്യുക, പരാഗ്വെ കൊളംബിയയെ തോല്പിച്ചാല് ഖത്തറുമായി മികച്ച മാര്‍ജിനില്‍ ജയിച്ച് ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുക എന്നീ വഴികളാണ് അര്‍ജന്റീനക്ക് മുന്നില്‍ ഇനിയുള്ളത്.
എന്നാല്‍ പരാഗ്വെയെ 2-2 ന്റെ സമനിലയില്‍ പിടിച്ച ഖത്തറിനെ തകര്‍ക്കണമെങ്കില്‍ അര്‍ജന്റീനക്ക് അല്പം വിയര്‍ക്കേണ്ടി വരും. നിലവില്‍ ബി ഗ്രൂപ്പില്‍ ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ് അര്‍ജന്റീന. മൂന്നാം സ്ഥാനത്തുള്ള ഖത്തറിനും ഒരു പോയിന്റാണുള്ളത്. കഴിഞ്ഞ മത്സരത്തിലേത് പോലെ രണ്ടാം മത്സരത്തിലും അര്‍ജന്റീനയുടേത് ദയനീയ പ്രകടനമായിരുന്നു. മെസ്സിയുടെ സമനില ഗോളാണ് അര്‍ജന്റീനയെ രക്ഷിച്ചത്. സമനിലയില്‍ വാറും നിര്‍ണായകമായി. 37-ാം മിനുട്ടില്‍ പരാഗ്വെ താരം റിച്ചഡ്സ് സാഞ്ചസാണ് ആദ്യം ഗോള്‍ കണ്ടെത്തിയത്. മെസ്സിയും സംഘവും ഗോള്‍ മടക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. രണ്ടാം പകുതിയുടെ 57-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി മെസ്സി ലക്ഷ്യത്തിലെത്തിച്ചതോടെയാണ് അര്‍ജന്റീനക്ക് സമനില ലഭിച്ചത്.
അടുത്ത മത്സരത്തില്‍ പരാഗ്വെ കൊളംബിയയെ തോല്‍പ്പിച്ചാല്‍ പരാഗ്വെ ആയിരിക്കും രണ്ട@ാമത് ഉണ്ട@ാവുക. അങ്ങനെ ആണെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാരായിട്ടെങ്കിലും നോക്കൗട്ടില്‍ കടക്കാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന. ഞായറാഴ്ച രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന ഖത്തറിനെ നേരിടും. നാളെ നടക്കുന്ന മത്സരത്തില്‍ ഇക്വഡോര്‍ ചിലിയെ നേരിടും.
ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ചിലിയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ജപ്പാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് നിലവിലെ ചാംപ്യന്മാരായ ചിലി പരാജയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."