മുല്ലപ്പള്ളി രാമചന്ദ്രന്: ഗ്രൂപ്പുകള്‍ക്ക് അതീതനായ നേതാവ്
വടകര: കോണ്‍ഗ്രസിന്റെ മുഖമുദ്രയായ ഗ്രൂപ്പ് കളികളില്‍ ഉള്ളപ്പോഴും അടിയുറച്ച പാര്‍ട്ടിക്കൂറ് കാണിച്ച വ്യക്തിത്വമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ലഭിക്കാന്‍ അദ്ദേഹത്തിനു കാരണമായതും ഇതുതന്നെയാണ്.
പതിറ്റാണ്ടുകളായി ഇടതുമുന്നണിയുടെ കുത്തകയായ വടകര പാര്‍ലമെന്റ് മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ ഒറ്റക്കെട്ടായി മുല്ലപ്പള്ളിയുടെ പേര് നിര്‍ദേശിച്ചതും പാര്‍ട്ടിയിലും ഘടകകക്ഷികളിലുമുള്ള സ്വാധീനവും ജനസമ്മിതിയും കാരണമാണ്.
2008ല്‍ ഒഞ്ചിയം ഏരിയയില്‍ ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സി.പി.എമ്മിലുണ്ടായ പിളര്‍പ്പ് കൃത്യമായി മുതലെടുക്കാന്‍ മുല്ലപ്പള്ളിക്ക് കഴിഞ്ഞതാണ് വടകരയിലെ അത്ഭുതവിജയത്തിനു കാരണം. മത്സരിക്കുമ്പോള്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കാണിച്ച പാടവമാണ് രണ്ടാംവട്ടവും വടകരയില്‍ വിജയിച്ചുകയറാന്‍ അദ്ദേഹത്തിനായത്. കോണ്‍ഗ്രസ് പ്രസിഡന്റാവുന്നതോടെ പാര്‍ട്ടിയില്‍ പുതിയൊരു ഊര്‍ജമുണ്ടാക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത്.
പാര്‍ലമെന്ററി രംഗത്ത് ശോഭിച്ചതുപോലെ പാര്‍ട്ടി നേതൃരംഗത്തും ശോഭിക്കാനും ഗ്രൂപ്പുകളെയെല്ലാം ഒന്നിച്ചു കൊണ്ടുപോകാനും എത്രത്തോളം കഴിയുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."