മാറനല്ലൂരില്‍ ഭരണം കോണ്‍ഗ്രസിന്
മലയിന്‍കീഴ്: മാറനല്ലൂരിലെ ബി.ജെ.പി ഭരണത്തിന് വിരാമം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണം കോണ്‍ഗ്രസ് നേടി. പ്രസിഡന്റായി എസ്. രമയും, വൈസ് പ്രസിഡന്റായി അഷറഫും വിജയിച്ചു. ഇരുവരും നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്.
കഴിഞ്ഞ 27ന് അവിശ്വാസ പ്രമേയം പാസായതോടെ ബി.ജെ.പിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. 21 അംഗ പഞ്ചായത്തില്‍ ബി.ജെ.പി 8, കോണ്‍ഗ്രസ് 8, സി.പി.എം 4, സി.പി.ഐ 1 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസത്തെ ഇടതുപക്ഷവും കോണ്‍ഗ്രസും അനുകൂലിച്ചതോടെയാണ് (13 അംഗങ്ങള്‍) പ്രമേയം പാസായത്. നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പിക്ക് നേരത്തേ പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം വിട്ടു നിന്നു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും 8 അംഗങ്ങള്‍ വീതമുള്ളതിനാല്‍ വീണ്ടും നറുക്കെടുപ്പ് തന്നെ വേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."