തെറ്റായ സാമ്പത്തിക നയം രൂപയുടെ മൂല്യം ഇടിക്കുന്നു: ചെന്നിത്തല
മുക്കം: ഇന്ത്യയിലെ തെറ്റായ സാമ്പത്തിക നയമാണ് ഡോളറും രൂപയും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നതിന് ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുക്കത്തു യു.ഡി.എഫ് വയനാട് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം പിടികൂടുമെന്നും പുതിയ വസന്തം വരുമെന്നും പറഞ്ഞ് നോട്ടുനിരോധനം നടത്തി 99 നോട്ടുകളും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയപ്പോള്‍ എവിടെപ്പോയി മോദി പറഞ്ഞ കള്ളപ്പണമെന്നു ചെന്നിത്തല ചോദിച്ചു. 50 ദിവസത്തിനുശേഷം ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടില്ല എങ്കില്‍ എന്നെ തൂക്കിക്കൊന്നോളൂ എന്നു പറഞ്ഞ നരേന്ദ്ര മോദിയെ എത്ര തവണ തൂക്കിലേറ്റിയാലും മതിയാവാത്ത രീതിയിലാണ് ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെ തകിടംമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുക്കം സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. എം.എം ഹസ്സന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ പി.കെ ബഷീര്‍, എ.പി അനില്‍കുമാര്‍, അനൂപ് ജേക്കബ്, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ ജയലക്ഷ്മി, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, സി. മോയിന്‍കുട്ടി, സി.പി ചെറിയ മുഹമ്മദ്, എം.എ റസാഖ് മാസ്റ്റര്‍, പി.ടി.എ കരീം, കെ.കെ അഹമ്മദ് ഹാജി, ടി.പി അഷ്‌റഫലി, യു.സി രാമന്‍, അഡ്വ. പി.എം സുരേഷ് ബാബു, കെ.പി കുഞ്ഞിക്കണ്ണന്‍, എന്‍. സുബ്രഹ്മണ്യന്‍, ആര്യാടന്‍ ഷൗക്കത്ത്, കെ.കെ എബ്രഹാം, കെ.സി അബു, കെ.പി അബ്ദുല്‍ മജീദ്, കെ.സി റോസക്കുട്ടി ടീച്ചര്‍, മനോജ് ശങ്കരനെല്ലൂര്‍, പൗലോസ് കുറമ്പേമറ്റം, മോയന്‍ കൊളക്കാടന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."