HOME
DETAILS

എ.പി.ജെ അബ്ദുല്‍ കലാം അനുസ്മരണം സംഘടിപ്പിച്ചു

  
backup
July 27 2016 | 18:07 PM

%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8

തൃശൂര്‍: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ചു. രാമവര്‍മപുരം വിജ്ഞാന്‍ സാഗറില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചയത്തംഗവും ദേശീയ അധ്യാപക അവാര്‍ഡ് എ.പി.ജെ അബ്ദുല്‍കലാമില്‍ നിന്നും സ്വീകരിച്ച ജില്ലാ പഞ്ചയത്തംഗം കൂടിയായ പത്മജ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ ജെന്നി ജോസഫ്, സുരേഷ് ബാബു, കല്യാണി എസ് നായര്‍, അജിതാ കൃഷ്ണന്‍, പ്രൊജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.പി കുമാരദാസന്‍ എന്നിവര്‍ സംബന്ധിച്ചു.
ചാവക്കാട് ഒരുമനയൂര്‍ ഇസ്‌ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം അനുസ്മരണസമ്മേളനം ഹെഡ്മാസ്റ്റര്‍ ടി.ഇ ജെയിംസ് ഉദ്ഘാനം ചെയ്തു.
കെ.പി സെയ്തലവി മാസ്റ്റര്‍ അധ്യക്ഷനായി. സി.വി വിന്‍സെന്റ് മാസ്റ്റര്‍ അനുസ്മരണ സന്ദേശം നല്‍കി. പ്രതിജ്ഞയും ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. പി.ജയലക്ഷ്മി, ലിനറ്റ് ഡേവീസ്, ടി.റസിയ എന്നിവര്‍ സംസാരിച്ചു.
ഡോ. എ.പി ജെ അബ്ദുകലാം അനുസ്മരിച്ച് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഹോംലൈബ്രറിയും ആരംഭിച്ചു. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി അബ്ദുകലാമിന്റെ അഗ്‌നിചറകുകള്‍ എന്ന പുസ്തകം എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
ചേറ്റുവ പണിക്കവീട്ടില്‍ മുസ്തഫയുടെ വീട്ടിലാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കിടയില്‍ വയാനാശീലം വളര്‍ത്തിയെടുക്കുകയാണ് ഹോം ലൈബ്രറികൊണ്ട് ഉദ്ദേശിക്കുന്നത.്
പി.ടി.എ പ്രസിഡന്റ് ഹാരിസ് ചേറ്റുവ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ എം.പത്മജ, അധ്യാപകരായ നിഷ ഫ്രാന്‍സിസ്, പി.എം തജ്‌രി, സി.കെ മുംതസ്, എന്‍.എസ്.എസ് വളണ്ടിയര്‍ മുവസീര്‍ എന്നിവര്‍ സംസാരിച്ചു.അന്തിക്കാട് കെ.ജി.എം.എല്‍ പി സ്‌കൂളില്‍ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമിന്റെ അനുസ്മരണം നടത്തി.
യോഗത്തില്‍ കലാമിന്റെ ഛായാചിത്രത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി സി ശ്രീദേവി പുഷ്പാര്‍ച്ചന നടത്തി. വിദ്യാര്‍ഥികള്‍ രചിച്ച അബ്ദുല്‍ കലാം ഓര്‍മ പുസ്തകത്തിന്റെ കൈയ്യെഴുത്ത് കോപ്പിയുടെ പ്രകാശനവും അവര്‍ നിര്‍വഹിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് കര്‍ക്കിടക കഞ്ഞി വിതരണവും ഔഷധസസ്യ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. സ്‌കൂള്‍ ലീഡര്‍ നാലാം ക്ലാസുകാരി അലിഷ ആന്റോക്ക് ബ്ലോക്ക് പ്രസിഡന്റ് ഔഷധക്കഞ്ഞി പകര്‍ന്നു കൊടുത്തു. പി.ടി.എ പ്രസിഡന്റ് ഗോകുല്‍ കരിപ്പിള്ളി അധ്യക്ഷനായി.
ഡോ. കെ.കെ സുരേഷ് ക്ലാസെടുത്തു. ബ്ലോക്കംഗം മേനുജ പ്രതാപന്‍, വി.എസ് ഷിവിന്‍, പ്രധാനാധ്യാപകന്‍ ജോഷി.ഡി.കൊള്ളന്നൂര്‍, ഷൈനി ടീച്ചര്‍, പി.ടി.എ അംഗങ്ങള്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  16 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  23 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago