HOME
DETAILS

രണ്ടാമത്തെ കക്ഷിനേതാവായി മുഖ്യമന്ത്രി പദവി ഏറ്റെടുക്കുകയെന്ന ത്യാഗത്തിന് നിതീഷ് മുതിരുമോ?

  
backup
November 11 2020 | 00:11 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%be%e0%b4%af
 
 
 
പട്‌ന: ചരിത്രത്തിലെ ഏറ്റവും ചെറിയ അക്കത്തിലേക്ക് ജെ.ഡി.യു ചുരുങ്ങുന്നതിനിടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ നിതീഷിന് തന്നെ മുഖ്യമന്ത്രി പദം ലഭിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത .
 തുടക്കത്തില്‍ തന്നെ ജെ.ഡി.യുവിനെക്കാള്‍ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിച്ചതോടെ ആശയക്കുഴപ്പം ശക്തമാക്കുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ നടത്തുകയും ചെയ്തു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന സൂചനകള്‍ ജെ.ഡി.യു നേതാക്കളും സമ്മതിച്ച സാഹചര്യത്തില്‍ വീണ്ടും 'നിതീഷ് ബ്രാന്‍ഡ്' പരീക്ഷണം ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.
മോദിയുടെ പ്രഭാവമാണ് എന്‍.ഡി.എയുടെ മുന്നേറ്റത്തിന് കാരണം എന്നായിരുന്നു വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബി.ജെ.പി വക്താവ് കൈലാഷ് വിജയ് വാര്‍ഗിയ പ്രതികരിച്ചത്. മുഖ്യമന്ത്രി പദവിയിലേക്ക് ഒന്നിലധികം പേരെ ബി.ജെ.പി പരിഗണിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, സീറ്റുകള്‍ കുറവാണെങ്കിലും മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജെ.ഡി.യു. മുഖ്യമന്ത്രി പദം പങ്കുവയ്ക്കില്ലെന്നും ഇത് നിതീഷിന്റെ വിജയമാണെന്നുമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബഷിഷ്ത നാരായണ്‍ സിങ് പ്രതികരിച്ചത്. ബിഹാറിലേത് നിതീഷിന്റെ വിജയമാണ്. മുന്നണിക്കുള്ളില്‍ ജെ.ഡി.യു രണ്ടാം സ്ഥാനത്തോ ഒന്നാം സ്ഥാനത്തോ എന്നത് പ്രശ്‌നമല്ല. 
ഒരാള്‍ക്ക് എത്ര കിട്ടിയെന്നതിലും പ്രസക്തിയില്ല. ജനങ്ങള്‍ വോട്ട് നല്‍കിയത് നിതീഷിനും സര്‍ക്കാരിനുമാണ്. അതിനാല്‍ വിജയം മുന്നണിയുടെയും നിതീഷിന്റെയും വിജയമാണ്-  ബഷിഷ്ത പറഞ്ഞു. 
ബിഹാറില്‍ നിതീഷിന്റെ ജനപ്രീതി കുറയുന്നതായി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവയ്ക്കുന്ന സൂചനകളാണ് തെരഞ്ഞെടുപ്പ് ഫലം. സീറ്റുവിഭജന ചര്‍ച്ച മുതല്‍ ഉയര്‍ന്നുകേട്ട ചോദ്യമായിരുന്നു ആരാണ് ഒന്നാമന്‍ എന്നത്. സീറ്റുകള്‍ തുല്യനിലയില്‍ പങ്കിട്ടെങ്കിലും ജെ.ഡി.യുവിന് ബി.ജെ.പിയില്‍ അവിശ്വാസം ബാക്കിയായിരുന്നു. 
എന്നാല്‍, ഇത് മുന്‍കൂട്ടിക്കണ്ട് ജെ.ഡി.യുവിന് സീറ്റ് കുറഞ്ഞാലും നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ ജെ.ഡി.യു ഭയപ്പെട്ടത് തന്നെ സംഭവിച്ചു. 30 ഓളം സീറ്റുകളുടെ അന്തരമാണ് ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ളത്.
തെരഞ്ഞെടുപ്പിന് മുന്‍പ് നിതീഷിനെ ഒതുക്കാനുള്ള ശ്രമങ്ങളും ബി.ജെ.പി നടത്തി. എന്‍.ഡി.എ ഘടകകക്ഷിയായ എല്‍.ജെ.പി നേതാവ് രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഇത്. എന്‍.ഡി.എക്കൊപ്പം നില്‍ക്കാതെ തനിച്ച് മല്‍സരിച്ച ചിരാഗ് പലയിടത്തും ജെ.ഡി.യുവിന്റെ ജയസാധ്യത കളഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടവുമാണ്. ബി.ജെ.പിക്ക് മുഖ്യമന്ത്രിയെ ലഭ്യമാക്കുകയെന്നതാണ് തന്റെ നീക്കമെന്നായിരുന്നു ചിരാഗ് പ്രചാരണയോഗങ്ങളില്‍ പ്രസംഗിച്ചത്. 
പ്രസംഗങ്ങളില്‍ ബി.ജെ.പിയോടും നരേന്ദ്രമോദിയോടുമുള്ള കൂറ് ചിരാഗ് പ്രകടിപ്പിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ചിരാഗിനെ ഉപയോഗിച്ച് നിതീഷിനെ ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് വ്യക്തമായിരുന്നു. കൂടെയുള്ളവരെ അവഗണിച്ചും ഒതുക്കിയും ഇല്ലാതാക്കുന്ന തന്ത്രമാണ് നിതീഷിന്റെ കാര്യത്തില്‍ ബി.ജെ.പി ചെയ്തത്.
സഖ്യകക്ഷികളോട് 'കരുണകാണിക്കാത്ത വല്യേട്ടന്‍' എന്ന വിശേഷണമുള്ള ബി.ജെ.പിയുടെ കാരുണ്യത്തില്‍ നിതീഷ് മുഖ്യമന്ത്രി പദം ഏറ്റെടുക്കുമോയെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. രണ്ടാംകക്ഷി നേതാവായി മുഖ്യമന്ത്രി പദം ഏറ്റെടുത്താല്‍ അതൊരു മുള്‍ക്കിരീടം ആയിരിക്കുമെന്ന് ഡെ.ഡി.യുവിനും നിതീഷിനും അറിയാം. 
മന്ത്രിസഭാ രൂപീകരണത്തില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന വിഹിതവും പാര്‍ട്ടിയുടെ വിലപേശല്‍ ശേഷിയും അത് ഇല്ലാതാക്കുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. മുഖ്യമന്ത്രിപദവിയില്‍ ഉറച്ചുനിന്നാലും ബിഹാറില്‍ നിതീഷ് യുഗം അവസാനിച്ചെന്ന് ഫലം അടിവരയിടുന്നു.
നിതീഷിന്റെ പഴയകാലം നരേന്ദ്രമോദിയും മറക്കാനിടയില്ല. കേന്ദ്രത്തില്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിരുന്ന നിതീഷ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ച് മുന്നണി വിടുകയായിരുന്നു. 
മോദിക്കെതിരേ നിശിതവിമര്‍ശനമുന്നയിച്ചിരുന്ന നിതീഷ്, മോദിയുമായി വേദി പങ്കിടില്ലെന്നും നിലപാടെടുക്കുകയുണ്ടായി. എന്നാല്‍, കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിനൊപ്പം മല്‍സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും അധികാരത്തിലേറിയ ശേഷം ബി.ജെ.പിയുടെ സഹായത്തോടെ ഭരിച്ചു. നിലവില്‍ ലോക്‌സഭയില്‍ എന്‍.ഡി.എയിലെ പ്രധാനകക്ഷിയാണ് ജെ.ഡി.യു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago