ആകെയുള്ള വീടും നിലം പൊത്തി: ഇന്ദിരയും കുടുംബവും ദുരിതത്തില്‍
വൈത്തിരി: കാലവര്‍ഷക്കെടുതിയില്‍ തോടുകള്‍ കരകവിഞ്ഞൊഴുകി വീടും വീട്ടുപകരണങ്ങളും പൂര്‍ണമായി നശിച്ചതിനെതുടര്‍ന്ന് ദുരിതമനുഭവിക്കുകയാണ് ഒരു കുടുംബം.
പൊഴുതന പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മൈലമ്പാത്തി ഹൗസില്‍ ഇന്ദിരയുടെ സമ്പാദ്യമാണ് കഴിഞ്ഞ മഴക്കെടുതിയില്‍ പുഴയെടുത്തത്. ഇന്ദിരയുടെ ഭര്‍ത്താവ് ശ്രീകുമാരന്‍നായര്‍ക്ക് തൊഴിലെടുത്ത് കുടുംബം നോക്കാന്‍ സാധിക്കാതായതോടെ ഇന്ദിരയും ഏക മകനും കൂലിപ്പണിയെടുത്തും കടം വാങ്ങിച്ചുമാണ് ആകെയുള്ള 25 സെന്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് നിര്‍മിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കടം വാങ്ങിച്ച് വീടിന്റെ ചെറിയ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വീടിന്റെ മേല്‍ക്കൂരയും മുറികളും മുന്‍ഭാഗത്തുള്ള കട്ടിളയും ജനലും വീട്ടുപരണങ്ങളും പ്രളയത്തെത്തുടര്‍ന്ന് നശിച്ചത്. സമീപത്ത് സ്ഥിതി ചെയ്യുന്ന മൈലമ്പാത്തി കരകവിഞ്ഞതാണ് വീടിനുള്ളിലേക്ക് വെള്ളം കയറിയത്. വീട് ഭാഗികമായി നിലംപൊത്തിയതോടെ ഇവരുടെ താമസം ഇപ്പോള്‍ ബന്ധുവീട്ടിലാണ്. കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ നഷ്ടപരിഹാര തുകയ്ക്ക് അപേക്ഷിച്ചങ്കിലും ബാങ്കില്‍ നിന്നും തുക ലഭ്യമായിട്ടില്ലെന്ന് ഈ കുടുംബം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."