HOME
DETAILS
MAL
കടകംപള്ളി വില്ലേജ് ഓഫിസര്‍ക്കെതിരായ പരാതി: റവന്യൂ വിജിലന്‍സിന് അന്വേഷണച്ചുമതല
backup
May 18 2017 | 19:05 PM
തിരുവനന്തപുരം : കടകംപള്ളി വില്ലേജ് ഓഫിസര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ ദക്ഷിണമേഖലാ റവന്യൂ വിജിലന്‍സ് വിഭാഗത്തിന് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി അറിയിച്ചു.
കലക്ടറേറ്റിലെ പരിശോധനാ വിഭാഗം അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണന്ന് ബോധ്യപ്പെട്ടതിലാണ് ദക്ഷിണമേഖലാ റവന്യൂ വിജിലന്‍സ് വിഭാഗത്തിന് അന്വേഷണ ചുമതല നല്‍കിയത്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."