HOME
DETAILS

'വലിയ പാര്‍ട്ടികള്‍ക്ക് ഞങ്ങള്‍ തൊട്ടു കൂടാത്തവരായിരുന്നു'- ബിഹാറിലെ വിജയത്തിന് പിന്നാലെ മഹാസഖ്യത്തിനെതിരെ ഉവൈസി

  
backup
November 11 2020 | 04:11 AM

national-big-parties-treated-me-like-untouchable-asaduddin-owaisi-2020

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതിന് പിന്നാലെ മഹസഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.

ഇരു സഖ്യങ്ങളെയും വിമര്‍ശിച്ചുകൊണ്ടാണ് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.

ബീഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വലിയ പാര്‍ട്ടികള്‍ തങ്ങളോട് 'തൊട്ടുകൂടാത്ത'വരെ പോലെയാണ് പെരുമാറിയതെന്നും ഉവൈസി പറഞ്ഞു.

'രാഷ്ട്രീയത്തില്‍, നിങ്ങളുടെ തെറ്റില്‍ നിന്നാണ് നിങ്ങള്‍ പാഠം പഠിക്കുന്നത്. ഞങ്ങളുടെ ബീഹാര്‍ മേധാവി വ്യക്തിപരമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങളെ തൊടാന്‍ ആരും തയ്യാറായില്ല. വലിയ പാര്‍ട്ടികള്‍ തൊട്ടുകൂടാത്തവരെപ്പോലെയാണ് ഞങ്ങളോട് പെരുമാറിയത് ... ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് എല്ലാ പ്രധാനപ്പെട്ട മുസ്ലിം നേതാക്കളെയും കണ്ടു പക്ഷേ, ഒന്നും സംഭവിച്ചില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തതെന്ന് നിങ്ങളോട് പറയാന്‍ കഴിയില്ല, ' അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഉവൈസി പറഞ്ഞു.ആരെയാണ് പിന്തുണക്കുകയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങള്‍ക്ക് വോട്ടു ചെയ്ത ബിഹാറിലെ ജനതക്ക് എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. വെള്ളപ്പൊക്കം ബാധിച്ച ഏരിയകള്‍ പരിഗണിക്കും- അദ്ദേഹം പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം. അഞ്ച് സീറ്റുകളില്‍ലാണ് വിജയിച്ചത്. സീമാഞ്ചല്‍ മേഖലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം ജയിച്ചത്. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് എ.ഐ.എം.ഐ.എമ്മിലേക്ക് കൂടുതല്‍ എത്തിയത്.

ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി, ബി.എസ്.പി എന്നിവര്‍ക്കൊപ്പം 24 സീറ്റിലാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്. സീമാഞ്ചലില്‍ മാത്രം 14 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്.

മൂന്നാം മുന്നണിയില്‍ മത്സരിക്കാനുള്ള ഉവൈസിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുടെ 'ബി' ടീമെന്നാണ് കോണ്‍ഗ്രസ് എ.ഐ.എം.ഐ.എമ്മിനെ വിമര്‍ശിച്ചിരുന്നത്.

അതേസമയം, ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റിലാണ് വിജയിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
മൂന്നാം മുന്നണിയില്‍ മത്സരിക്കാനുള്ള ഉവൈസിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുടെ 'ബി' ടീമെന്നാണ് കോണ്‍ഗ്രസ് എ.ഐ.എം.ഐ.എമ്മിനെ വിമര്‍ശിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ 4.10 ഓടെയാണ് അവസാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago