പിണറായി സര്‍ക്കാര്‍ ക്വാറി മുതലാളിമാര്‍ക്കൊപ്പം: സാറ ജോസഫ്
തൃശൂര്‍: ഒല്ലൂര്‍ മണ്ഡലത്തിലെ വലക്കാവിലെ അച്ചന്‍ കുന്നില്‍ നിയമവിരുദ്ധമായി നിലനില്‍ക്കുന്ന ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കുകയും പൂട്ടുകയും ചെയ്യുന്നതില്‍ നിന്നും കളക്ടറെ തടയുന്നതാരാണെന്ന് വ്യക്തമാക്കണമെന്ന് പ്രൊഫ .സാറാ ജോസഫ് ആവശ്യപ്പെട്ടു.
ഗ്രാമസഭയുടെ തീരുമാനം അട്ടിമറിച്ച് ക്വാറികള്‍ തുറക്കാനുള്ള നീക്കത്തിന് ഒത്താശ ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആരാണെന്നും കളക്ടര്‍ വ്യക്തമാക്കണം. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ എംഎല്‍എ കെ.രാജന്‍ തയ്യാറാകണം. സംസ്ഥാനത്തുടനീളം ക്വാറി മാഫിയക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സാറാ ജോസഫ് ആരോപിച്ചു.
ക്വാറിവിരുദ്ധ സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമരസഹായ സമിതി കണ്‍വീനര്‍ ടി കെ വാസു, മുന്‍ മേയര്‍ കെ.രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത് (ബിജെപി), സുനില്‍ ലാലൂര്‍ (യൂത്ത് കോണ്‍ഗ്രസ്സ്), രാജേഷ് അപ്പാട്ട് (സിപിഐ എംഎല്‍) ഷാജഹാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), റാണി (ആം ആദ്മി പാര്‍ട്ടി), പി ജെ മോന്‍സി (ആര്‍ എം പി), അനീഷ് (ശാസ്ത്രസാഹിത്യ പരിഷത്ത്), മഹറൂബ് (സോളിഡാരിറ്റി), കെ വി ബിജു (പ്ലാച്ചിമട സമരസമിതി), ബാബുജി (പശ്ചിമഘട്ട സംരക്ഷണസമിതി), കുസുമം ജോസഫ്, ബള്‍ക്കീസ് ബാനു, ശശി, സമരസമിതി കണ്‍വീനര്‍ ജോബി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."