മുത്വലാഖ് സുപ്രിംകോടതി പരാമര്‍ശം ഭരണഘടനാ വിരുദ്ധം: ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: 1937 ലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഇന്ത്യന്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ടും സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നമ്മുടെ ഭരണഘടന ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യത്തെ അസ്ഥിരപ്പെടുത്തുന്ന തരത്തില്‍ കോടതി ഇസ്‌ലാമിക വ്യക്തി നിയമത്തെ വ്യാഖ്യാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ നേതൃയോഗം അഭിപ്രായപ്പെട്ടു.
വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, വഖ്ഫ് തുടങ്ങിയ ഏതാനും വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ അവകാശം നല്‍കിയിട്ടുണ്ട്.
അതിന് വ്യാഖ്യാനം നല്‍കേണ്ടത് ആധികാരിക മതപണ്ഡിതന്മാരാണ്. ആരെങ്കിലും ആ നിയമം ദുരുപയോഗപ്പെടുത്തിയാല്‍ അതിന് ഇസ്‌ലാമിക നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടതിന് പകരം നിയമം തന്നെ അസാധുവാക്കുന്നത് നീതിയല്ല.
കേരളാമുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, അഡ്വ. കെ.പി.മുഹമ്മദ്, എ.കെ ഉമര്‍ മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, എം.എ.സമദ്, തേവലക്കര അബ്ദുല്‍ അസീസ്, കരമന മാഹീന്‍, ആസാദ് റഹീം, അസീസിയ്യാ ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, അഡ്വ. എ ഷാനവാസ്ഖാന്‍, കണ്ണനല്ലൂര്‍ നിസാം, കുഴിവേലില്‍ നാസര്‍, കടയ്ക്കല്‍ ജുനൈദ്, പുലിപ്പാറ എസ്. അബ്ദുല്‍ ഹക്കീം മൗലവി, കുളത്തൂപ്പുഴ സലീം , മേക്കോണ്‍ അബ്ദുല്‍അസീസ് സംസാരിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."