HOME
DETAILS

മലപ്പുറത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

  
backup
November 11 2020 | 05:11 AM

suicide-rahna-husband-latest-news-2020

മലപ്പുറം: പോത്തുങ്കല്ലില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് രഹ്നയുടെ ഭര്‍ത്താവ് വിനേഷിനെ റബ്ബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ യെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിനേഷിനെ കാണാനില്ലായിരുന്നു. മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു.

ഞായറാഴ്ചയാണ് രഹ്നയേയും മൂന്ന് ആണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിനേഷിനെതിരെ ആരോപണവുമായി രഹ്നയുടെ പിതാവ് രാജന്‍കുട്ടി രംഗത്തെത്തിയിരുന്നു. മകളുടേയും കൊച്ചുമക്കളുടേയും മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും രാജന്‍കുട്ടി ആരോപിച്ചിരുന്നു. വിനേഷിന്റെ ക്വട്ടേഷന്‍ സംഘമാണ് മകളേയും കൊച്ചുമക്കളേയും കൊന്നത്. വിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രഹ്ന ഇതിനെ എതിര്‍ത്തിരുന്നു. മകളേയും കുട്ടികളേയും ഒഴിവാക്കാനായി വിനേഷ് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു രാജന്‍കുട്ടി ആരോപിച്ചത്. ഇതിനിടെയാണ് വിനേഷിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  12 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  27 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago