സംഘടനാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാവും: ഡോ. സുദര്‍ശന നാച്ചിയപ്പന്‍
കൊല്ലം: സംഘടനാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഡോ. സുദര്‍ശന നാച്ചിയപ്പന്‍ പറഞ്ഞു.
ജില്ലയിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന നേതൃത്വ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനത്തും വേരോട്ടമുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും ഈ പാര്‍ട്ടിയെ തളര്‍ത്താന്‍ ആരു ശ്രമിച്ചാലും താല്‍ക്കാലിക വിജയത്തിനപ്പുറം അന്തിമ വിജയം കോണ്‍ഗ്രസ് പക്ഷത്തായിരിക്കും.
ബൂത്തുതലം മുതല്‍ എ.ഐ.സി.സി വരെയുള്ള ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷനായി. സി.വി പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, ഭാരതീപുരം ശശി, ശൂരനാട് രാജശേഖരന്‍, ബാബു പ്രസാദ്, എന്‍ അഴകേശന്‍, എ ഷാനവാസ്ഖാന്‍, ജി രതികുമാര്‍, എം.എം നസീര്‍, ഇ മേരിദാസന്‍, രമാ രാജന്‍, സി.ആര്‍ നജീബ്, എസ് വിപിനചന്ദ്രന്‍, കോയിവിള രാമചന്ദ്രന്‍, മോഹന്‍ ശങ്കര്‍, സൂരജ് രവി, പി ജര്‍മിയാസ് അരുണ്‍രാജ്, ജോസഫ് കുരുവിള, ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."