HOME
DETAILS
MAL
ദലിത് പീഡനങ്ങള്‍ക്കെതിരേ പ്രക്ഷോഭത്തിന് വിവിധ പ്രസ്ഥാനങ്ങള്‍ ഒന്നിക്കുന്നു
backup
July 27 2016 | 18:07 PM
തൃശൂര്‍: രാജ്യത്താകെ വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരേ പ്രക്ഷോഭത്തിന് വിവിധ പ്രസ്ഥാനങ്ങള്‍ ഒന്നിക്കുന്നു. ദലിത്, പുരോഗമന സംഘടനകളുടെ ഏകീകരണത്തിലൂടെ ഇതിനു തൃശൂരില്‍ തുടക്കം കുറിക്കും. വിവിധ എം.എല്‍ ഗ്രൂപ്പുകള്‍, ആര്.എം.പി, ബി.എസ്.പി, കെ.പി.എം.എസ്, വിവിധ അംബേദ്കറൈറ്റ്, ദലിത്, പിന്നാക്ക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇതിനായി സംസ്ഥാനതലത്തില്‍ ജനാധിപത്യപ്രസ്ഥാനം രൂപീകരിച്ചാവും പ്രക്ഷോഭത്തിനു രൂപം നല്‍കുക. അതിനാല്‍ ആശയതലത്തിലും പ്രായോഗികതലത്തിലുമുള്ള സമരപരിപാടികളാണ് ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13ന് പ്രതിഷേധസംഗമം സംഘടിപ്പിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന സമാന ചിന്താഗതിക്കാരുടെ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."