തവിഞ്ഞാല്‍ പഞ്ചായത്തില്‍ മണ്ണിടിഞ്ഞത് 307 ഇടങ്ങളില്‍
തലപ്പുഴ: വടക്കേവയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ കാലവര്‍ഷത്തിനിടെ മണ്ണിടിഞ്ഞത് 307 ഇടങ്ങളില്‍. തലപ്പുഴ ഗവ.എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ പഞ്ചായത്തിലെ 22 വാര്‍ഡുകളിലും നടത്തിയ സമഗ്ര സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
വന്‍തോതിലുള്ള 78-ഉം ചെറിയതോതിലുളള 229-ഉം മണ്ണിടിച്ചിലാണ് പഞ്ചായത്തിലുണ്ടായത്. വട്ടേലി വാര്‍ഡിലാണ്(21) കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞത്. ഇവിടെ എട്ടിടങ്ങളില്‍ വലതും 56 സ്ഥലങ്ങളില്‍ ചെറുതുമായ മണ്ണിടിച്ചില്‍ ഉണ്ടായതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. തലപ്പുഴ വാര്‍ഡില്‍(8) വലിയ 11-ഉം ചെറിയ 32-ഉം മണ്ണിടിച്ചില്‍ ഉണ്ടായി. പഞ്ചായത്തില്‍ 19 ഏക്കര്‍ സ്ഥലം പൂര്‍ണമായും 16 ഏക്കര്‍ ഭാഗികമായും കൃഷിക്കും വാസത്തിനും യോജിച്ചതല്ലാതായി. ഇടിക്കര(9) വാര്‍ഡിലാണ് ഭൂമി കൂടുതലും നശിച്ചത്. ഒമ്പത് ഏക്കര്‍ പൂര്‍ണമായും 14 ഏക്കര്‍ ഭാഗികമായും നശിച്ചു. പ്രധാനപ്പെട്ടതടക്കം 59 റോഡുകള്‍ പൂര്‍ണമായും 125 പാതകള്‍ ഭാഗികമായും തകര്‍ന്നു. ഇടിക്കര വാര്‍ഡില്‍ മാത്രം 10 റോഡുകള്‍ പൂര്‍ണമായും 50 വഴികള്‍ ഭാഗികമായും തകര്‍ന്നതായി സര്‍വേയില്‍ വ്യക്തമായി. ആലാറ്റില്‍ വാര്‍ഡില്‍(22)11 റോഡുകള്‍ പൂര്‍ണമായും അഞ്ചെണ്ണം ഭാഗികമായും സഞ്ചാരയോഗ്യമല്ലാതായി. പഞ്ചായത്തിലാകെ 95 വീടുകള്‍ പൂര്‍ണമായും 475 എണ്ണം ഭാഗികമായും തകര്‍ന്നു. താഴെ പേരിയ വാര്‍ഡില്‍(1) 7-51, പേരിയയില്‍(2) 2-0, വള്ളിത്തോട്(3)0-13, വരയാല്‍(4)5-15, തവിഞ്ഞാല്‍ 44(5) 1-15, കൈതക്കൊല്ലി(6)3-16, പുതിടിടം(7)4-5, തലപ്പുഴ(8) 15-65, ഇടിക്കര-7-5, അമ്പലക്കൊല്ലി(10) 2-0, മുത്തുമാരി(11) 4-41, പോരൂര്‍(12) 1-13, പുത്തൂര്‍(13)1-2, കാട്ടിമൂല(14)5-9, കൊല്ലങ്കോട്(15)6-19, ചുള്ളി(16)3-13, വാളാട്(17) 2-16, എടത്തന(18) 6-21, കാരച്ചാല്‍(19) 2-21, ഇരുമനത്തൂര്‍(20)1-3, വട്ടേലി 13-82, ആലാറ്റില്‍ 5-42 എന്നിങ്ങനെയാണ് യഥാക്രമം പൂര്‍ണമായും ഭാഗികമായും നശിച്ച വീടുകളുടെ എണ്ണം. 22 വാര്‍ഡുകളിലുമായി 90 കിണറുകള്‍ പൂര്‍ണമായും 100 കിണറുകള്‍ ഭാഗികമായും നശിച്ചു. ഇടിക്കര വാര്‍ഡില്‍ 40 കിണറുകള്‍ പൂര്‍ണമായും 17 എണ്ണം ഭാഗികമായും ഉപയോഗത്തിനു പറ്റാതായി. വട്ടേലി വാര്‍ഡില്‍ ആറു കിണറുകള്‍ പൂര്‍ണമായും 21 എണ്ണം ഭാഗികമായും നശിച്ചു. നാല്‍പ്പത്തിമൂന്നു വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങള്‍ മുഴുവനായും 19 കുട്ടികളുടേത് ഭാഗികമായും നശിച്ചു. നശിച്ച വസ്തുക്കളുടെ തുക. വഴികള്‍- 51,55,400, വീടുകള്‍- 5,51,39,677, വീട്ടുപകരണങ്ങള്‍- 35,16,394, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍-39,18,250, കിണറുകള്‍-19,17,250, വസ്ത്രങ്ങള്‍- 11,45,500, വാഹനങ്ങള്‍-61,000, പഠനോപകരണങ്ങള്‍- 2,92,700, ഭൂമി നശിച്ച്-8,21,05,000, കൃഷി- 6,34,98,350, മണ്ണിടിച്ചില്‍ മൂലം-1,17,37,500, വളര്‍ത്തുജീവികളും ഓമനമൃഗങ്ങളും- 5,73,500, മറ്റിനങ്ങളില്‍ 28,28,700-ഉം രൂപയുടെ നഷ്ടം പഞ്ചായത്തിലുണ്ടായി. ആകെ 23,25,89,311 രൂപയുടെ നഷ്ടമാണ് വിദ്യാര്‍ഥികള്‍ കണക്കാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."