HOME
DETAILS

ഖഷോഗി: കൊലയാളികള്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് തുര്‍ക്കി

  
backup
June 20 2019 | 19:06 PM

%e0%b4%96%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b5

 


ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലയാളികള്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഖഷോഗിയെ കൊലപ്പെടുത്തിയതില്‍ സഊദിക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് യു.എന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉര്‍ദുഗാന്റെ പ്രതികരണം.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഭരണകൂടത്തിലെ ഉന്നത വ്യക്തികള്‍ക്കും കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് യു.എന്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ വിദഗ്ധ ആഗ്നസ് കല്ലാമാര്‍ഡിന്റെ നേതൃത്വത്തിലാണ് 100 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്.


യു.എന്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് സഊദി

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സഊദിയുടെ പങ്ക് വ്യക്തമാക്കി യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് തള്ളി സഊദി അറേബ്യ രംഗത്തെത്തി.
സഊദിയെ പ്രതിക്കൂട്ടിലാക്കിയ റിപ്പോര്‍ട്ട് വൈരുധ്യങ്ങള്‍ നിറഞ്ഞതും അടിസ്ഥാനരഹിതമായ വാദങ്ങള്‍ അടങ്ങിയതുമാണെന്ന് സഊദി വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ആഗ്നസ് കല്ലാമാര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പുതുതായി ഒരു കാര്യവും ഇല്ലെന്നും ഇതെല്ലാം നേരത്തേ തന്നെ ആരോപിക്കപ്പെട്ടതാണെന്നും എന്നാല്‍ അതെല്ലാം അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതക കേസില്‍ നടക്കുന്ന വിചാരണ വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. യു.എന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ അഞ്ചു രാജ്യങ്ങളുടെ സഊദി എംബസികളില്‍ നിന്നുള്ള പ്രതിനിധികളും തുര്‍ക്കി പ്രതിനിധികളും സഊദി മനുഷ്യാവകാശ സംഘടനാ പ്രതിനിധികളുമാണ് കോടതിയില്‍ ഹാജരാകുന്നത്. സഊദി ഭരണാധികാരികളുടെ ആജ്ഞ പ്രകാരം പൂര്‍ണമായും സ്വതന്ത്രമായ അന്വേഷണവും വിചാരണകളുമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  20 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago