ബസ്തി പൊയില്‍ ഭൂമി പിളര്‍ന്ന സംഭവം: ഭയപ്പെടാനില്ലെന്ന് മണ്ണ് സംരക്ഷണ വിഭാഗം
പനമരം:പഞ്ചായത്തിലെ ബസ്തി പോയില് പ്രദേശത്ത് ഭൂമി പിളര്‍ന്ന സംഭവം ഭയപ്പെടാനില്ലേന്ന് മണ്ണ് സംരക്ഷണ ജില്ലാ ഓഫിസര്‍ പി.യൂ ദാസ് പറഞ്ഞു. ജില്ലയില്‍ ഇത്തരത്തില്‍ 45 ഇടങ്ങളിലായി ഈ പ്രതിഭാസം കണ്ട് വരുന്നുണ്ട്. ബസതി പോയിലിലെ ഞാറമുക്ക് പൗലോസിന്റെ കൃഷിയിടത്തിലാണ് ഭൂമി പിളര്‍ന്നത്. പുഴയില്‍ നിന്നും 50 മീറ്റര്‍ ദൂരത്താണ് കൃഷിയിടവും വീടും സ്ഥിതി ചെയ്യുന്നത്. ചതുപ്പ് നിലങ്ങളിലോ കുന്നില്‍ പ്രദേശങ്ങളുള്ള സ്ഥലങ്ങളില്‍ ഇങ്ങനെ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. ശക്തമായ മഴയില്‍ കുന്നില്‍ പ്രദേശങ്ങളില്‍ പെയ്യുന്ന ശക്തമായ മഴവെള്ളം ഭൂമിക്കടിയില്‍ കെട്ടിനില്ക്കുകയും പുഴകളോ തോടുകളോ ഉള്ളയിടങ്ങളില്‍ വെള്ളമിറങ്ങുന്ന മുറക്ക് ഒഴുക്കിന്റെ ശക്തി വര്‍ധിക്കുന്നതിനുസരിച്ച് ഭൂമിക്കടിയിലെ കെട്ടി നില്ക്കുന്ന വെള്ളം അടിയില്‍ നിന്നും പുഴകളിലേക്കൊ തോടുകളിലേക്കൊ വലിയുന്നതോടെ ഭൂമിക്കടിയിലെ കളിമണ്ണും ഗ്രാവലും അടര്‍ന്ന് വീഴുന്നതോടെ ഭൂമിയുടെ മേല്‍ഭാഗങ്ങളില്‍ ത്രികോണ രീതിയിലോ നീളത്തിലോ ഭൂമിയുടെ പലയിടങ്ങളിലായി വിള്ളല്‍ സംഭവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."