വിദ്യാഭ്യാസ ഓഫിസില്‍ ലീഗല്‍ ഓഫിസറെ നിയമിക്കണം: മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍
കൊല്ലം: കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുകയും കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍ ലീഗല്‍ ഓഫിസറെ നിയമിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ക്ലാര്‍ക്ക്, ഓഫിസ് അറ്റന്റര്‍ തസ്തികകള്‍ അനുവദിക്കണമെന്നും കേരളാ വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ ജില്ലാ കണ്‍വന്‍ഷനില്‍ ആവശ്യപ്പെട്ടു.
അധ്യാപക സമൂഹത്തിന്റെ ആവശ്യങ്ങള്‍ സമയബന്ധിതമായി നിറവേറ്റാനുതകും വിധം വിദ്യാഭ്യാസ ഓഫിസുകള്‍ നവീകരിക്കണമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ നഷ്ടപ്പെട്ട ക്ലറിക്കല്‍ തസ്തിക പുനസ്ഥാപിക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എസ് മണിലാല്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം കെ റഹിം അധ്യക്ഷത വഹിച്ചു.
എ നിസാമുദീന്‍, എം അബ്ദുല്‍സലാം, എ മായാദേവി, എച്ച് നിയാസ്, ഹരിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി എം അബ്ദുല്‍സലാം(പ്രസിഡന്റ്), എ. നിസാമുദീന്‍(ജനറല്‍ സെക്രട്ടറി), ബിമഹേഷ്കുമാര്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."