HOME
DETAILS
MAL
ചെമ്മാട് തൃക്കുളം ഗവ. ഹൈസ്കൂള്‍ അവഗണനയുടെ നടുവില്‍
backup
May 18 2017 | 19:05 PM
മലപ്പുറം: ചെമ്മാട് തൃക്കുളം ഹൈസ്കൂളില്‍ അടിസ്ഥാന സൗകര്യമില്ലായ്മയും അധ്യാപകരുടെ അഭാവവും ഷിഫ്റ്റ് സമ്പ്രദായം തുടരുന്നതും കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കാന്‍ അടിസ്ഥാന സൗകര്യവും അധ്യാപക നിയമനവും നടപ്പിലാക്കാന്‍ വൈകുന്നതിനുമെതിരെ പി.ടി.എ കമ്മിറ്റി ഡി.ഡി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ സമരപരിപാടികള്‍ക്ക് തീരുമാനിച്ചതായി പി.ടി.എ പ്രസിഡന്റ് എം.എന്‍ മൊയ്തീന്, വൈസ് പ്രസിഡന്റ് പി.ടി ഹംസ,
എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദലി പുളിക്കല്‍, എം.എന്‍ അബ്ദുറസാഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."