കുളു ബസപകടം: മരിച്ചവരുടെ എണ്ണം 44 ആയി
മണാലി: ഹിമാചല്‍പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 37 പേര്‍ക്ക് പരുക്കേറ്റു.
കുളുവിലെ ബഞ്ചാറിലായിരുന്നു അപകടം. മലയുടെ മുകളില്‍ നിന്ന് 500 അടി താഴ്ചയിലേയ്ക്കാണ് സ്വകാര്യബസ് മറിയുകയായിരുന്നു. എഴുപതിലേറെ യാത്രക്കാര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നു. പലരും ബസിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്തിരുന്നതും അപകടം വര്‍ദ്ധിപ്പിച്ചു.
നിലവില്‍ ചികിത്സയില്‍ കഴിയുന്ന പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കുളു ജില്ലാ ആശുപത്രിയിലും ബഞ്ചാര സിവില്‍ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത് . മരിച്ചവരെയും ചികിത്സയില്‍ കഴിയുന്നവരെയും ഇതിനോടകം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
അപകടം സംബന്ധിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടതായി ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അപകടത്തില്‍ അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."