ഭൂമി കൈയ്യേറ്റം;ബി.ഡി.ജെ.എസ് പ്രക്ഷോഭ പരിപാടികള്‍ക്ക് മൂന്നാറില്‍ തുടക്കമായി
മൂന്നാര്‍: ഭൂമി കൈയ്യേറ്റത്തിനെതിരേ ബി.ഡി.ജെ.എസിന്റെ നേത്യത്വത്തിലുള്ള പ്രക്ഷോഭ പരുപാടികള്‍ക്ക് മൂന്നാറില്‍ തുടക്കമായി. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിച്ചു. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് സംസ്ഥാനത്ത് ബി.ഡി.ജെ.എസിന്റെ നേത്യത്വത്തില്‍ സമരമുഖം തുറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാറിലെ ഭൂമി സംരക്ഷിക്കുവാന്‍ തയ്യറാകാത്ത സാഹചര്യത്തിലാണ് ബി.ഡി.ജെ.എസ് ഇത്തരമൊരു സമരം ആവിഷ്‌കരിക്കുന്നതെന്ന് തുഷാര്‍ പറഞ്ഞു. പഴയമൂന്നാറില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തവര്‍ പങ്കെടുത്ത പ്രകടനത്തോടുകൂടിയാണ് ബിഡിജെഎസ് സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മൂന്നാറിലെ ഭൂമി പ്രശ്‌നങ്ങള്‍ സംസ്ഥാനതലത്തില്‍ ചര്‍ച്ചകള്‍ ചെയ്യപ്പെടേണ്ടതാണെന്ന് സമരം ഉദ്ഘാടനം ചെയ്ത തുഷാര്‍ പറഞ്ഞു.
മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറിയിരിക്കുന്നത് പുറത്തുനിന്ന് വന്നവരാണ്. ഇത്തരക്കാരില്‍ നിന്നും ഭൂമി പിടിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."