മുട്ടത്തെ സമഗ്രവികസനം: എംഎല്‍എയ്ക്ക് നിവേദനം നല്‍കി
മുട്ടം: 'വിഷന്‍ 2020 ഇന്‍ മുട്ടം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫ് എംഎല്‍എയ്ക്ക് മുട്ടം വികസന സമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. മുട്ടം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുക,
നിര്‍ദ്ദിഷ്ട പെരുമറ്റം- ഇടപ്പള്ളി തോട്ടുങ്കര ബൈപാസ് റോഡിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്. മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ വികസന സമിതിയംഗങ്ങള്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.
നിലവിലുള്ള സ്ഥലവിസ്തൃതി, ഭൗതിക സൗകര്യങ്ങള്‍,സ്റ്റാഫ് പാറ്റേണ്‍ എന്നിവ സംബന്ധിച്ച് വികസന സമിതിയംഗങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ രേഖ ശ്രീധരന്‍, മറ്റ് ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എയ്ക്ക് നിവേദനം നല്‍കിയത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദിഷ്ട പെരുമറ്റം ഇടപ്പള്ളി ചള്ളാവയല്‍ ബൈപാസ് റോഡിന് ഭരണാനുമതി നല്‍കുകയും രണ്ട് കോടി ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണത്താല്‍ ബൈപാസ് റോഡിന്റെ നിര്‍മാണം സ്തംഭിച്ചു. നെഗോഷ്യേഷേറ്റ് പര്‍ച്ചേസ് പ്രകാരം സ്ഥലം ഏറ്റെടുത്ത് ഈ ബൈപാസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂലമറ്റം റോഡില്‍ നിന്നും വരുന്ന ബസുകള്‍ മുട്ടം ടൗണില്‍ പ്രവേശിക്കാതെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഭാവനം ചെയ്ത ബസ് സ്റ്റാന്റ് ബൈപാസിന്റെ നിര്‍മാണം സംബന്ധിച്ച് മുട്ടം പഞ്ചായത്ത് ഭരണസമിതിയുമായി ചര്‍ച്ച നടത്താനും വികസന സമിതി യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."