HOME
DETAILS

വിദേശികൾ തൊഴിൽ മാറിയാൽ ലെവി അടക്കമുള്ള ഫീസുകൾ തിരികെ ലഭിക്കണമെന്ന്

  
backup
November 11 2020 | 10:11 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b5%be-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b5%bd-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b5%bd-%e0%b4%b2

ജിദ്ദ: വിദേശികൾ തൊഴിൽ മാറിയാൽ ലെവി അടക്കമുള്ള ഫീസുകൾ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സഊദിയിലെ വ്യവസായികളും സ്വകാര്യ കമ്പനി ഉടമകളും. സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികൾക്ക് തൊഴിൽമാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്ന കരാറുമായി ബന്ധപ്പെട്ടാണ് വ്യവസായികളുടെ ഇത്തരമൊരു നീക്കം.

സഊദിയിലെ വിദേശ തൊഴിലാളികളുടെ തൊഴിൽമാറ്റത്തിന് സ്വാതന്ത്രൃം നൽകുന്ന നിയമം പ്രാവർത്തികമാകുമ്പോൾ തൊഴിൽ ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരും സ്വദേശീ വ്യവസായികളും ഒരുപോലേ ആവശ്യപ്പെടുന്നത്. തൊഴിൽ കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷം മാർച്ച് മുതൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് തൊഴിൽമാറ്റ സ്വാതന്ത്ര്യവും റീ-എൻട്രി, ഫൈനൽ എക്സിറ്റ് വിസാ സ്വാതന്ത്ര്യവും അനുവദിക്കാൻ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തൊഴിലാളികളുടെ മാത്രമല്ല, തൊഴിൽ ഉടമകളുടെ അവകാശങ്ങൾ കൂടി സംരക്ഷിക്കുന്ന വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് കമ്പനി ഉടമകളും വിദഗ്ധരും ആവശ്യപ്പെടുന്നത്.

ഒരു വിദേശതൊഴിലാളിക്ക് എത്ര തവണ തൊഴിൽ മാറാമെന്നും പുതിയ പദ്ധതി പ്രയോജനപ്പെടുത്തി തൊഴിൽ മാറുന്ന തൊഴിലാളികളുടെ ഇഖാമ പുതുക്കാൻ തൊഴിൽ ഉടമകൾ മുൻക്കൂട്ടി അടക്കുന്ന ലെവിയും ഇൻഷുറൻസും അടക്കമുള്ള ഫീസുകളുടെ തീർപ്പ് എന്നിവയെല്ലാം നിയമാവലിയിൽ ഉൾപ്പെടുത്തി പ്രത്യേകം നിർണയിക്കണമെന്ന് കമ്പനി ഉടമകളും ആവശ്യപ്പെടുന്നുണ്ട്.
അതേ സമയം ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ സഊദിവൽക്കരണം ഇപ്പോഴും 20 ശതമാനം മാത്രമാണ്. വിഷൻ 2030 പദ്ധതി അനുസരിച്ച് പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശികളുടെ കൂടുതൽ ഉയർന്ന പങ്കാളിത്തമാണ് ആഗ്രഹിക്കുന്നതെന്നും ഡോ. ഉസാം ഖലീഫ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  42 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago