വേനല്‍മഴയെത്തി; പാടങ്ങളില്‍ പൊടിവിത ആരംഭിച്ചു
എടപ്പാള്‍: വേനല്‍മഴയെത്തിയതോടെ പാടങ്ങളില്‍ പൊടിവിത ആരംഭിച്ചു.കഴിഞ്ഞദിവസങ്ങളില്‍ മേഖലയില്‍ മഴ പെയ്തതോടെയാണ് കര്‍ഷകര്‍ പൊടിവിത ആരംഭിച്ചത്.മേടമാസം ആദ്യത്തിലാണു പൊടിവിത നടത്താറുള്ളത്. എന്നാല്‍ മേടം മാസത്തെ അവസാന ദിവസങ്ങളിലും ഇടവം ആരംഭത്തിലുമാണ് മഴ ലഭിച്ചത്.
ഇതോടെയാണ് വിത്ത് വിതക്കല്‍ ആരംഭിച്ചത്. ഇടവം ആരംഭിച്ചെങ്കിലും വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യില്ലെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കനത്ത മഴ ലഭിച്ചാല്‍ പൊടിവിത നടത്തിയ പാടങ്ങളില്‍ നെല്ലിന് മുളപൊട്ടുന്നത് തടസമാകും. മുളപൊട്ടിയ നെല്‍ച്ചെടികള്‍ വെള്ളംമൂടി നശിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഭാഗ്യപരീക്ഷണമെന്ന നിലയ്ക്കാണു പലരും വിത നടത്തുന്നത്. മുന്‍കാലങ്ങളില്‍ ഇടവം പത്തോടെ ഇടമുറിയാതെ മഴ പെയ്ത് വെള്ളം നിറയാറുണ്ട്.മൂപ്പുകൂടിയ ചേറ്റാടി വിത്താണ് പലയിടത്തും ഉപയോഗിക്കുന്നത്.
ഇത്തവണ വേനല്‍മഴ ലഭിക്കാത്തതിനാല്‍ പാടം ഉഴുതുമറിച്ചു പൊടിവിതയ്ക്കായി പാടങ്ങള്‍ തയാറാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏറെ വൈകിയാണ് വിതയ്ക്കായി നിലമൊരുക്കി ചാണകപ്പൊടിയും വളവും ചേര്‍ത്തു തയാറാക്കിയത്. വേനല്‍മഴ ചതിച്ചതിനു പുറമേ പല കൃഷിഭവനുകളിലും പൊടിവിതയ്ക്കുള്ള വിത്തുകള്‍ എത്തിയിട്ടില്ലെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. മുന്‍വര്‍ഷങ്ങളില്‍ കൃഷിയിറക്കി, മഴ ലഭിക്കാത്തതിനെത്തുടര്‍ന്നു കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയും ഇതുവരെ ലഭിച്ചിട്ടില്ല. നഷ്ടം സഹിച്ചാണെങ്കിലും കൃഷിയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും കൃഷിമേഖലയില്‍ സജീവമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."