സ്വര്‍ണവില റെക്കോര്‍ഡ് വര്‍ധനവില്‍: വിറ്റ് പണമുണ്ടാക്കുന്നവര്‍ക്ക് ചാകരക്കാലം
ന്യൂഡല്‍ഹി: സ്വര്‍ണവില്‍പ്പനയ്ക്ക് പ്രേരണ നല്‍കി, സ്വര്‍ണത്തിന്റെ വില എക്കാലത്തെയും റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 2.29 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായത്. ജി.എസ്.ടി കൂടാതെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 33,751 രൂപയായി ഉയര്‍ന്നു.
അന്താരാഷ്ട്ര തലത്തില്‍ രണ്ടു ശതമാനം ഉയര്‍ച്ചയാണ് സ്വര്‍ണവിലയിലുണ്ടായത്. സ്വര്‍ണവില കുത്തനെ കൂടിയതോടെ, ജനങ്ങള്‍ സ്വര്‍ണം വിറ്റ് പണമുണ്ടാക്കാനുള്ള ത്വരയിലാണെന്ന് മാര്‍ക്കറ്റ് വീക്ഷിക്കുന്നവര്‍ പ്രതികരിച്ചു.
കേരളത്തില്‍ പവന് 320 രൂപ വര്‍ധിച്ച് 25,440 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,180 രൂപയായും ഉയര്‍ന്നു.
വ്യാഴാഴ്ച മാത്രം 560 രൂപയാണ് പവന് ഒറ്റയടിക്ക് വര്‍ധിച്ചത്.
യു.എസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന സൂചന നല്‍കിയതിനെത്തുടര്‍ന്നാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. വിലക്കയറ്റം ഇനിയും തുടരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."