ഭൗമസൂചികാ പദവി: മറയൂര്‍ ശര്‍ക്കരയുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി
മറയൂര്‍: മറയൂരിലെ കരിമ്പ് കര്‍ഷകരുടെ പ്രതീക്ഷയായ ജി ഐ പേന്റന്റ് (ഭൗമസൂചിക രജിസ്‌ട്രേഷന്‍) നടപടികളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. തൃശൂര്‍ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള കാര്‍ഷിക സര്‍വ്വകലാശാലയാണ് മറയൂരിലെ വിവിധ ശര്‍ക്കര ഉത്പാദന സംഘങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഇന്ത്യയിലെ പ്രമുഖ ലാബുകളില്‍ എത്തിച്ച ശാസ്ത്രീയ പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധനയില്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന ശര്‍ക്കയില്‍ നിന്നും ഒട്ടേറെ പ്രത്യേകതകളാണ് മറയൂര്‍ ശര്‍ക്കരക്കൂള്ളതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇരുമ്പ് ഏറ്റവും അധികം അളവില്‍ അടങ്ങിയിരിക്കുന്നതായും ഉപ്പിന്റെ അംശം ഒട്ടും തന്നെ ഇല്ല എന്നതുമാണ് കണ്ടെത്താന്‍ കഴിഞ്ഞ ഏറ്റവും വലിയ പ്രത്യേകത.
ഭൗമസൂചികാ പദവി ( ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പേറ്റന്റ്) മറ്റ് പ്രദേശങ്ങളിലെ ശര്‍ക്കരയുമായി താരതമ്യം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കി കാര്‍ഷിക സര്‍വ്വകലാശാല ബൗദ്ധിക സ്വത്തവകാശ സെല്‍ ഭൗമസൂചികാ രജിസ്‌ട്രേഷന്‍ സെല്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാന്‍ കഴിഞ്ഞ ബജറ്റില്‍ മറയൂര്‍ ശര്‍ക്കര പോലുള്ള ഉല്‍പന്നങ്ങളുടെ ഭൗമസൂചിക രജിസ്‌ട്രേഷനായി പ്രത്യേകം തുക വകയിരിത്തിയിരുന്നു.ഭൗമസൂചികാ പദിവിക്കായി ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്ട്രി വിഭാഗം മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതകളും സവിശേഷതകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കാര്‍ഷിക സര്‍വ്വകാലാശാലയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ബൗദ്ധിക സ്വത്തവകാശ രജിസ്‌ട്രേഷന്‍ സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ സി ആര്‍ എല്‍സിയുടെ നേതൃത്വത്തില്‍ മറയൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ കര്‍ഷക പ്രതിനിധികളെ സംഘടിപ്പിച്ച യോഗം ചേര്‍ന്ന് അപേക്ഷ തയ്യാറാക്കി.യോഗത്തില്‍ മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ആരോഗ്യദാസ്, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി റാണി, മറയൂര്‍ ഹില്‍സ് അഗ്രിക്കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി (മഹാട്) ജോ സെക്രട്ടറി എസ് ചന്ദ്രന്‍ രാജ, അഞ്ചുനാട് കരിമ്പ് ഉദ്പാതക സംഘം പ്രസിഡന്റ് കെ പി രാജന്‍, മാപ്‌കോ ക് സി ഇ ഒ സെല്‍വന്‍ , മറയൂര്‍ കൃഷി ഓഫീസര്‍ ഗോവിന്ദരാജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."