കൈയേറ്റങ്ങള്‍ പെരുകുന്നു: നടപടിയെടുക്കാനാകാതെ അധികൃതര്‍
എടപ്പാള്‍: കുറ്റിപ്പുറം ഡിവിഷനു കീഴില്‍ ദേശീയപാതയില്‍ അനധികൃത കച്ചവടങ്ങളും കയേറ്റങ്ങളും പെരുകിയിട്ടും നടപടികളെടുക്കാനാവാതെ കുറ്റിപ്പുറം ദേശീയ പാത ഓഫിസ് നോക്കുകുത്തിയാകുന്നു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് നടപടികളെടുക്കാന്‍ ഓഫിസിന് തടസമാകുന്നത്. വര്‍ഷത്തോളമായി ഇവിടെ അസിസ്റ്റന്‍ഡ് എന്‍ജിനീയറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
ചേളാരി സെക്ഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ് കുറ്റിപ്പുറത്തിന്റെ അധിക ചുമതലയുള്ളത്.
എഇയുടെ അഭാവത്തില്‍ ദേശീയപാതയിലെ കൈയേറ്റവും അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കുന്നതടക്കമുള്ള ജോലികള്‍ നടക്കുന്നില്ല.
ആവശ്യത്തിന് ഓവര്‍സീയര്‍മാര്‍ ഇല്ലാത്തതും കുറ്റിപ്പുറം ഓഫിസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.നേരത്തേ അനധികൃത കച്ചവടങ്ങള്‍ പൊലിസിന്റെ സഹായത്തോടെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ജീവനക്കാരുടെ അഭാവത്തെ തുടര്‍ന്ന് ഇത്തരം പരിശോധനകള്‍ നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."