HOME
DETAILS
MAL
ബിനീഷ് കോടിയേരി റിമാന്‍ഡില്‍: ജാമ്യാപേക്ഷ 18ന് പരിഗണിക്കും
backup
November 11 2020 | 11:11 AM
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. മയക്കുമരുന്നു കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളെയും ഈ ജയിലില്‍ തന്നെയായിരുന്നു പാര്‍പ്പിച്ചിരുന്നത്.
ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാനായി ഒരാഴ്ചത്തെ സമയം ചോദിച്ചതിനെ തുടര്‍ന്നാണിത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സമാനമായ കേസുകളില്‍ ജാമ്യം നല്‍കിയ വിധികള്‍ അഭിഭാഷകന്‍ കോടതിയെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."