HOME
DETAILS

പ്രവാസിയുടെ ആത്മഹത്യ: പ്രവാസലോകത്തും പ്രതിഷേധം കനക്കുന്നു

  
backup
June 21 2019 | 16:06 PM

pravasee-suicide-issue-in-gulf

 

മനാമ: പ്രവാസി വ്യവസായി സാജന്‍ നാട്ടില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രവാസലോകത്തും പ്രതിഷേധം ശക്തമാകുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിവിധ പ്രവാസി സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരുമുള്‍ക്കൊള്ളുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലുമാണിപ്പോള്‍ പ്രധാനമായും പ്രവാസികളുടെ പ്രതിഷേധവും രോഷവും നിറയുന്നത്.

ദീര്‍ഘകാലം പ്രവാസലോകത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ട് നാട്ടില്‍ ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിച്ചവരെ ജീവിക്കാന്‍ അനുവദിക്കാത്തവിധം രാഷ്ട്രീയ, ഉദ്യോഗസ്ഥ മാഫിയ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവാസികള്‍ ഒരുമിക്കണമെന്ന ആഹ്വാനവും ഉയരുന്നുണ്ട്. കണ്ണൂര്‍ ആന്തൂരിലെ സാജന്റെ ആത്മഹത്യക്കൊപ്പം നേരത്തെ പുനലൂരില്‍ വര്‍ക്ക്‌ഷോപ് തുടങ്ങാന്‍ വന്ന പ്രവാസി മലയാളി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവവും ചര്‍ച്ചയായിട്ടുണ്ട്

കൈക്കൂലിക്കും മാസപ്പടിക്കും വേണ്ടിയാണ് ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുക്കിയും ഇല്ലാത്ത നിബന്ധനകള്‍ മുന്നോട്ടുവെച്ചും അധികാരികള്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. പ്രവാസികളെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നാട്ടുകാര്‍പോലും എന്നും കറവപ്പശുവായാണ് കാണുന്നതെന്നും പ്രവാസികളുടെ യോജിച്ചുള്ള പ്രതിഷേധം ഇപ്പോഴെങ്കിലും ഉയരണമെന്നുമുള്ള ആവശ്യവും ശക്തമാണ്.

കണ്ണൂര്‍ ആന്തൂരില്‍ പ്രവാസിയായ സാജന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കിയില്ലെന്നും അത് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നഗരസഭാധ്യക്ഷയുടെ ധാര്‍ഷ്ട്യവും വെല്ലുവിളിയുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം സാജന്റെ ഭാര്യ ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സാജനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മുഴുവന്‍ പ്രതികളെയും തുറുങ്കിലടക്കണമെന്ന ആവശ്യവും വിവിധ പ്രവാസി സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്.
മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഉള്‍പ്പെടെ പ്രവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും കൂട്ടായ്മകളും ശക്തമായി രംഗത്തുണ്ട്.
അതേ സമയം, സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരണത്തിലിരിക്കെ പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ഈ സംഭവത്തിനെതിരെ പ്രവാസ ലോകത്തെ യു.ഡി.എഫ് അനുകൂല സംഘടനകളാണ് ഏറ്റവും ശക്തമായി രംഗത്തുള്ളത്.

നാട്ടില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരായ നഗരസഭാ ഭരണാധികാരിയടക്കം എല്ലാവരെയും തുറുങ്കിലടക്കണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ടു പ്രവാസികളാണ് സമാനമായ രീതിയില്‍ ഉദ്യോഗസ്ഥ പ്രമുഖരുടെയും മറ്റു പീഢനം മൂലം ആത്മഹത്യ ചെയ്തതെന്നും ഇത്തരം മരണങ്ങള്‍ക്കുത്തരവാദികളായവരെ മുഖം നോക്കാതെ സമൂഹ മധ്യത്തില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങികൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കെ.എം.സി.സി ബഹ്‌റൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വലിയ പദ്ധതികളല്ല, പ്രവാസികളോടുള്ള സമീപനത്തിലാണ് സര്‍ക്കാരും സി.പി.എമ്മും മാറ്റം വരുത്തേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

കാലാകാലങ്ങളില്‍ പ്രവാസി വ്യവസായികളോട് സി.പി.എം പുലര്‍ത്തിവരുന്ന നിഷേധാത്മക നിലപാടിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് മരണപ്പെട്ട വ്യവസായി എന്ന് ഐ.വൈ.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് ബ്ലസന്‍ മാത്യു പ്രസ്താവനയില്‍ അറിയിച്ചു.
പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്യുന്ന സി.പി.എം നിലപാടിന്റെ അവസാന ഉദാഹരണമാണ് സാജന്റെ ആത്മഹത്യയെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി ബഷീര്‍ അംബലായിയും പ്രസ്താവനയില്‍ അറിയിച്ചു. പ്രവാസികളെ വഞ്ചിക്കാനും പിഴിയാനുമാണ് ചില കുതത്തക മുതലാളിമാരെ കൂട്ടി ലോകകേരള സഭ രൂപീകരിച്ചിരിക്കുന്നതെന്നും അത് എത്രയും പെട്ടെന്ന് പിരിച്ചു വിടണമന്നും ഇല്ലെങ്കില്‍ അഭിമാനബോധമുള്ള പ്രവാസികള്‍ അതില്‍നിന്നു രാജിവെക്കണമെന്നും അന്പലായി ആവശ്യപ്പെട്ടു.

https://web.facebook.com/KMBasheerMDF/photos/a.362084350896691/723163864788736/t?ype=3&theater



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago
No Image

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

National
  •  a month ago
No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago