HOME
DETAILS

മുത്വലാഖ് ബില്‍ തള്ളിക്കളയുക

  
backup
June 21 2019 | 17:06 PM

tripple-talaq-editorial-22-06-2019


രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ പ്രവൃത്തിദിനത്തില്‍ തന്നെ മുത്വലാഖ്ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ മുത്വലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നുവെങ്കിലും തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതോടെ ബില്‍ അസാധുവാകുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അതിന്റെ കാലാവധി കഴിഞ്ഞതോടെ വീണ്ടും പുതുക്കി. ഇതാണിപ്പോള്‍ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്.


നരേന്ദ്രമോദി രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം അവതരിപ്പിക്കുന്ന ആദ്യത്തെ ബില്‍ കൂടിയാണിത്. ബില്‍ അവതരണത്തെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ശക്തിപൂര്‍വം എതിര്‍ക്കുകയുണ്ടായി. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനാണെന്നാണ് രവിശങ്കര്‍ പ്രസാദ് വിശേഷിപ്പിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയെ ഉപേക്ഷിക്കുന്ന പുരുഷന് ഒരുവര്‍ഷത്തെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുമ്പോള്‍ മുസ്‌ലിം പുരുഷന് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് നിയമത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ഈ നിയമം മുസ്‌ലിംകളെ കരുതിക്കൂട്ടി ദ്രോഹിക്കാനുള്ളതാണ്.


മുത്വലാഖ് ബില്‍ അവതരിപ്പിക്കാന്‍ അത്യുത്സാഹം കാണിച്ച ബി.ജെ.പി സര്‍ക്കാര്‍, യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി മറികടക്കാനുള്ള നിയമനിര്‍മാണം നടത്താന്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. ശബരിമലയില്‍ യുവതീ പ്രവേശനത്തിന്റെ പേരില്‍ കലഹം സൃഷ്ടിച്ചവരാണ് സംഘ്പരിവാര്‍. എന്നാല്‍ അതിന് വേണ്ടി നിയമം ഉണ്ടാക്കാന്‍ വൈമനസ്യം കാണിക്കുകയും മുത്വലാഖിന്റെ പേരില്‍ മുസ്‌ലിം പുരുഷന്മാരെ മൂന്നുവര്‍ഷം തടവിലിടുന്ന ശിക്ഷ നടപ്പാക്കാന്‍ തിടുക്കം കൂട്ടുകയും ചെയ്യുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ ഇരട്ടമുഖമാണിവിടെ വെളിപ്പെടുന്നത്. എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുമെന്നും എല്ലാവരെയും ഒന്നായി കാണുമെന്നും പറഞ്ഞ നരേന്ദ്രമോദിയുടെ വാഗ്ദാനം വെറും വാചകമടി മാത്രമാവുകയാണിവിടെ.


ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയല്ല ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം. മറിച്ച് അതിന്റെ പേരില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ത്ത് ബി.ജെ.പിക്ക് ആളെക്കൂട്ടുക എന്നത് മാത്രമാണ്. ശബരിമലയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തത് സുപ്രിംകോടതിയുടെ പരിഗണനയിലായിരിക്കുന്ന കേസായത് കൊണ്ടാണെന്ന ബി.ജെ.പി വാദം അര്‍ഥശൂന്യമാണ്. സുപ്രിംകോടതിയുടെ പരിഗണനയിലിരുന്ന പലകേസുകളെയും മറികടന്ന് ബി.ജെ.പി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മടിക്കുന്ന ബി.ജെ.പി, രാജ്യസഭയില്‍ പരാജയപ്പെട്ട മുത്വലാഖ് ബില്ലിന് വീണ്ടും ജീവന്‍ നല്‍കാന്‍ തുനിയുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍കണ്ട് മാത്രമാണ്.
മുത്വലാഖ് ബില്‍ പാര്‍ലമെന്റിന്റെ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചായിരുന്നു ഒന്നാം മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതെങ്കില്‍ ഈതവണയും സബ്ജക്ട് കമ്മിറ്റിക്ക് ബില്‍ വിടാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ ഇത് നിലവിലുള്ള ക്രിമിനല്‍ നിയമ സംഹിതക്ക് എതിരാണെന്ന് കഴിഞ്ഞ വര്‍ഷം ബില്ലിന് ഭേദഗതി അവതരിപ്പിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ചൂണ്ടിക്കാട്ടിയിരുന്നു. ഈപ്രാവശ്യവും ബില്ലവതരണത്തെ ശശി തരൂരിനോടൊപ്പം പ്രേമചന്ദ്രനും എതിര്‍ക്കുകയുണ്ടായി.
സുപ്രിംകോടതി വിധി പ്രകാരം മുത്വലാഖ് നിയമപരമായി നിലനില്‍ക്കുന്നതല്ല. നിയമപരമായി സാധുതയില്ലാത്ത മുത്വലാഖ് വ്യക്തിനിയമത്തിന്റെ പേരില്‍ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുന്നത് നിയമ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ്. ജയില്‍വാസം അനുഭവിക്കുന്ന ഭര്‍ത്താവ് ത്വലാഖ് ചൊല്ലപ്പെട്ട വനിതയുടെ ജീവിതാവശ്യത്തിന് ചെലവ് നല്‍കണമെന്ന വ്യവസ്ഥ വിചിത്രമാണ്. ഈകാര്യം ഇന്നലെ ബില്ലവതരണ വേളയില്‍ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഉന്നയിക്കുകയുണ്ടായി. സിവില്‍ സ്വഭാവമുള്ള വ്യക്തി നിയമത്തില്‍ അധിഷ്ഠിതമായ ഒരുകുറ്റം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച് ശിക്ഷ വിധിക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയും മുസ്‌ലിം ന്യൂനപക്ഷത്തെ ദ്രോഹിക്കാനുമാണ്. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നത് ജാമ്യമില്ലാത്ത വകുപ്പായും പൊലിസിന് സ്വമേധയാ കേസെടുക്കാവുന്ന കുറ്റകൃത്യമായും പരിഗണിക്കപ്പെടുമ്പോള്‍ നിരപരാധികളെ വ്യാജമായ പരാതിയുടെ അടിസ്ഥാനത്തില്‍ കുടുക്കാന്‍ എളുപ്പമാകും. കഴിഞ്ഞ സര്‍ക്കാരിന്റെ ബീഭത്സ മുഖമാണ് ബില്ലവതരണ വേളയില്‍ ലോക്‌സഭ ദര്‍ശിച്ചതെങ്കില്‍ അതിനേക്കാള്‍ ഭയാനകമായ രീതിയിലാണ് ബില്ലവതരണം അറിയിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ നടത്തിയ പ്രസംഗം.


കഴിഞ്ഞ അഞ്ചുവര്‍ഷവും ബി.ജെ.പി ഭരണത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അരക്ഷിതാവസ്ഥയിലാണ് കഴിഞ്ഞത്. അവരെ കൂടുതല്‍ അരികുവല്‍ക്കരിക്കുന്നതിനാണ് വീണ്ടും മുത്വലാഖ് ബില്‍ ലോക്‌സഭയില്‍ കൊണ്ടുവന്നിരിക്കുന്നത്. മുത്വലാഖിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ചീഫ്ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറും മുത്വലാഖ് നിയമപരമാണെന്നും വ്യക്തിനിയമത്തിന്റെ ഭാഗമായതിനാല്‍ ഭരണഘടനയാല്‍ സംരക്ഷിതമാണെന്നും നിരീക്ഷിച്ചതാണ്. സമൂഹത്തെ വലിയതോതില്‍ ബാധിക്കുന്ന പ്രവൃത്തി മാത്രമേ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാവൂ എന്നതാണ് ക്രിമിനല്‍ നിയമങ്ങളുടെ അടിസ്ഥാന തത്വമെന്നിരിക്കെ, സിവില്‍ നിയമത്തിന്റെ അകത്ത്‌പോലും വരാത്ത ഒരു കേസ് എങ്ങനെയാണ് ക്രിമിനല്‍ കുറ്റമായി വ്യാഖ്യാനിക്കുക.? മുത്വലാഖ് വഴി വിവാഹമോചനം സാധ്യമാകുമെന്ന് ഫത്‌വ നല്‍കുന്ന പണ്ഡിതന്മാരെയും ശിക്ഷാപരിധിയില്‍ കൊണ്ടുവരാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നുണ്ട്. മുത്വലാഖ് ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്നും അത് പിന്‍വലിക്കണമെന്നും 2017ല്‍ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. മുസ്‌ലിം സംഘടനകളുമായോ പണ്ഡിതരുമായോ ആലോചിക്കാതെ, നടപടിക്രമങ്ങള്‍ പാലിക്കാതെ മൃഗീയഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിലാണ് കഴിഞ്ഞ പ്രാവശ്യത്തെപോലെ ഈപ്രാവശ്യവും ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തിന് വിള്ളല്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഈ ബില്‍ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഈപ്രാവശ്യവും രാജ്യസഭ തള്ളിക്കളയേണ്ടതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago