HOME
DETAILS

ബിഹാര്‍ തെരഞ്ഞെടുപ്പ്  നല്‍കുന്ന പാഠം

  
backup
November 11 2020 | 22:11 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8-3
 
 
 
ബിഹാറില്‍ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി എന്‍.ഡി.എ കേവല ഭൂരിപക്ഷം നേടിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ബിഹാര്‍ ഭരിച്ചത് എന്‍.ഡി.എ സര്‍ക്കാരായിരുന്നെങ്കിലും വര്‍ഗീയപാര്‍ട്ടിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത ജെ.ഡി.യുവിനായിരുന്നു അധികാരത്തില്‍ മുന്‍തൂക്കം. എന്നാല്‍, ഇത്തവണ എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ്. ലാലുപ്രസാദ് യാദവിനെപ്പോലുള്ള നേതാക്കള്‍ വര്‍ഗീയരാഷ്ട്രീയത്തെ വിലങ്ങിട്ടുനിര്‍ത്തിയ ബിഹാറില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുതായി കാണരുത്. യു.പിയെയോ മധ്യപ്രദേശിനെയോ രാജസ്ഥാനെയോ പോലെയല്ല ബിഹാര്‍. ഹിന്ദി ബെല്‍ട്ടില്‍ ബി.ജെ.പിക്ക് സ്വാധീനം കുറഞ്ഞ മണ്ണായിരുന്നു അത്. അവിടെയാണ് ബി.ജെ.പി ചുവടുറപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ചിതറിക്കിടക്കുകയായിരുന്നു ബിഹാറിലെ പ്രതിപക്ഷപാര്‍ട്ടികള്‍. എന്‍.ഡി.എക്ക് എതിരാളികളില്ലെന്ന പ്രതീതിയില്‍നിന്ന് തേജസ്വി യാദവ് ശക്തമായൊരു സഖ്യത്തെ കൊണ്ടുവന്നു. ബിഹാര്‍ ഇക്കുറി തേജസ്വിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനൊപ്പം നില്‍ക്കുമെന്ന സൂചനകള്‍ ശക്തമായിരുന്നു. മഹാസഖ്യത്തിന്റെ വരവില്‍ മാറ്റത്തിന്റെ കാറ്റുണ്ടായിരുന്നു. ബിഹാറിലെ ജനകീയ പ്രശ്‌നങ്ങളാണ് തേജസ്വി ഉയര്‍ത്തിക്കാട്ടിയത്. തെരഞ്ഞെടുപ്പ് റാലികളില്‍ ആള്‍ക്കൂട്ടം നിറഞ്ഞു. തേജസ്വിയുടെ ആര്‍.ജെ.ഡി മുന്നില്‍നിന്ന് നയിക്കുകയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്‌തെങ്കിലും എന്‍.ഡി.എയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. മഹാസഖ്യത്തെ ബിഹാര്‍ ഏറ്റെടുക്കാതെപോയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജനാധിപത്യ വിശ്വാസികള്‍ തേടേണ്ടത്. അതില്‍ നിന്നുവേണം തിരുത്തല്‍ നടപടികള്‍ ആരംഭിക്കാന്‍.
 
2015ല്‍ 100 സീറ്റില്‍ മത്സരിച്ച ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍.ജെ.ഡി 80 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍, 145 സീറ്റുകളില്‍ മത്സരിച്ച് ഇത്തവണ 75 സീറ്റുകള്‍ നേടിയ തേജസ്വിയുടെ പ്രകടനത്തില്‍ 2015ലെ വിജയം കാണാനാവില്ല. അന്ന് നിതീഷ് ലാലുവിനൊപ്പമായിരുന്നു. ബി.ജെ.പിയുടെ വര്‍ഗീയതയുടെ പ്രലോഭനങ്ങളെ ഒറ്റക്കെട്ടായി നിന്നാണ് ലാലുവും നിതീഷും അന്ന് മറികടന്നത്. എന്നാല്‍, തേജസ്വി നയിച്ചത് ഒറ്റയ്ക്കാണ്. കൂടെനില്‍ക്കാന്‍ പെരുമയുള്ള ആരുമുണ്ടായിരുന്നില്ല. നിതീഷാകട്ടെ എതിര്‍പക്ഷത്തുമായിരുന്നു. അതോടൊപ്പം മോദിയുയര്‍ത്തുന്ന വര്‍ഗീയ വെല്ലുവിളികളെയും കൂടെനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളെയും നേരിടണമായിരുന്നു. അതിനാല്‍ അധികാരത്തിലെത്താനായില്ലെങ്കിലും തേജസ്വിയുടെ നേട്ടങ്ങളെ ചെറുതായി കാണരുത്. മികച്ചൊരു പ്രതിപക്ഷനിരക്ക് നേതൃത്വം നല്‍കാന്‍ തേജസ്വിക്ക് കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് പുതിയ ഊര്‍ജം പകര്‍ന്ന്  പ്രചാരണത്തില്‍ കൊണ്ടുവന്നത് അംഗീകരിക്കേണ്ടതാണ്. ഈ തെരഞ്ഞെടുപ്പിന്റെ നേതാവാരെന്ന ചോദ്യത്തിന് തേജസ്വിയെന്ന് മാത്രമാണ് ഉത്തരം.
 
മഹാസഖ്യത്തിലെ രണ്ടാമത്തെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് എന്തു ചെയ്യാനായെന്നാണ് നോക്കേണ്ടത്. 2015ലെ 27ല്‍ നിന്ന് 19ലേക്ക് താഴ്ന്ന കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം മഹാസഖ്യത്തിന്റെ തോല്‍വിക്ക് പ്രധാന കാരണമാണ്. ദേശീയരാഷ്ട്രീയത്തില്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്ന കോണ്‍ഗ്രസിന് മഹാസഖ്യം വിജയിക്കേണ്ടത് അനിവാര്യതയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അത് മറന്നുപോയി. കേവല ഭൂരിപക്ഷത്തിലെത്താനാവശ്യമായ 12 സീറ്റുകളില്‍ മഹാസഖ്യം തളര്‍ന്നുവീണത് കോണ്‍ഗ്രസിന്റെ പരാജയമായി തന്നെ കാണേണ്ടിവരും. ഭാവി തങ്ങള്‍ക്കുമുന്നില്‍ ഇരുണ്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ഇനിയെന്നാണ് മനസിലാക്കുക. വികാസ് ശീല്‍ ഇന്‍സാഫ് പാര്‍ട്ടിയെയും ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയെയും കൈവിട്ടതും  മഹാസഖ്യത്തിന് തിരിച്ചടിയായി. അവരുടെ നിര്‍ണായക വോട്ടുകള്‍ എന്‍.ഡി.എക്ക് അനുകൂലമായി. ഉവൈസിയുടെ എ.ഐ.എം.ഐ.എം മുസ്‌ലിം വോട്ടുകള്‍ കൊണ്ടുപോയതും മഹാസഖ്യത്തിന് വന്‍ പ്രഹരമായി.
2015ല്‍ 157 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പി 53 സീറ്റാണ് നേടിയത്. ഇത്തവണ 124 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് 74 സീറ്റുകള്‍ നേടാനായി. കൂടെനിന്ന ജെ.ഡി.യുവിനെയും വിഴുങ്ങിയാണ് ബി.ജെ.പി എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുന്നത്. ബിഹാര്‍ രാഷ്ട്രീയത്തെ ബി.ജെ.പിയും ദുര്‍ബലരായ എതിരാളികളും എന്ന നിലയിലേക്ക് ഇതുകൊണ്ടെത്തിക്കുമോയെന്ന് ഭയക്കേണ്ട സാഹചര്യമുണ്ട്. കഴിഞ്ഞകാലങ്ങളില്‍ എതിരാളികളെ മാത്രമല്ല, കൂടെ നില്‍ക്കുന്നവരെയും വിഴുങ്ങി വളര്‍ന്ന ചരിത്രമാണ് ബി.ജെ.പിക്കുള്ളത്. പോയകാലങ്ങളില്‍ ബി.ജെ.പിയുമായി സഖ്യംചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടികളെല്ലാം ദുര്‍ബലമായിപ്പോയിട്ടേയുള്ളൂ. ഇത്തവണ ചിരാഗ് പാസ്വാനെ മുന്‍നിര്‍ത്തി ജെ.ഡി.യുവിനെ ദുര്‍ബലമാക്കിയത് ബി.ജെ.പി തന്നെയാണ്. നിയമസഭാ സീറ്റ് വിഭജന ഘട്ടത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച് ബി.ജെ.പിയെക്കാള്‍ സീറ്റ് നേടുകയെന്നതായിരുന്നു നിതീഷിന്റെ മുഖ്യലക്ഷ്യം.
ബി.ജെ.പിയും ജെ.ഡി.യുവും തുല്യ എണ്ണം സീറ്റുകളില്‍ മത്സരിക്കണമെന്ന അമിത്ഷായുടെ പിടിവാശിയില്‍ നിതീഷ് അപകടം മണത്തതാണ്. ജെ.ഡി.യുവിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി നേടിയാല്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വെല്ലുവിളിയാകുമെന്ന് നിതീഷ് ഭയന്നിരുന്നു. ബി.ജെ.പിയുടെ 50:50 ഫോര്‍മുല അംഗീകരിച്ച നിതീഷ് മറുതന്ത്രം പ്രയോഗിച്ചു. ജെ.ഡി.യുവും ബി.ജെ.പിയും ആകെയുള്ള സീറ്റുകള്‍ തുല്യമായി പങ്കിടും. സഖ്യകക്ഷികളെ ഉള്‍പ്പെടുത്തണമെങ്കില്‍ സ്വന്തം ക്വാട്ടയില്‍ നിന്നാകാമെന്നായിരുന്നു ഫോര്‍മുല. ഇതോടെ എല്‍.ജെ.പിയെ മുന്നണിയില്‍ നിര്‍ത്തേണ്ട ഉത്തരവാദിത്വം ബി.ജെ.പിയുടെ ചുമലിലായി. ഈ ഘട്ടത്തിലാണ് ബി.ജെ.പി എല്‍.ജെ.പിയെ ജെ.ഡി.യുവിനെതിരേ മത്സരിക്കാന്‍ വിടുന്നത്. ഇതാകട്ടെ ജെ.ഡി.യുവിന്റെ തകര്‍ച്ച ഉറപ്പാക്കുകയും ചെയ്തു. ബി.ജെ.പി അധികാരത്തിലെത്തുന്നതോടെ ഉത്തര്‍പ്രദേശ് പോലെ വര്‍ഗീയരാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലയായി ബിഹാറിനെ മാറ്റുമോയെന്നാണ് ഭയക്കേണ്ടത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago