ഗ്രാമീണ്‍ ബാങ്കുകളില്‍ അസിസ്റ്റന്റ്, ഓഫിസര്‍ ഒഴിവുകള്‍
കേരളാ ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ 45 റീജ്യല്‍ റൂറല്‍ ബാങ്കുകളിലെ (ആര്‍.ആര്‍.ബി.) ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്) തസ്തികയിലേക്കുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) അപേക്ഷ ക്ഷണിച്ചു. ആകെ 8,354 ഒഴിവുകളാണുള്ളത്.
ഓഫിസ് അസിസ്റ്റന്റ് 3,674, ഓഫിസര്‍ 4,680 എന്നിങ്ങനെയാണ് ഒഴിവുകള്‍. കേരളാ ഗ്രാമീണ്‍ ബാങ്കില്‍ ഓഫിസ് അസിസ്റ്റന്റ് തസ്തിയില്‍ 86 ഒഴിവുകളുണ്ട്.
ഓഫിസര്‍ തസ്തികയില്‍ സ്‌കെയില്‍ 3, സ്‌കെയില്‍ 2, സ്‌കെയില്‍ 1 എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഓഫീസര്‍ സ്‌കെയില്‍ രണ്ടില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ലോ ഓഫിസര്‍, ട്രഷറി മാനേജര്‍, മാര്‍ക്കറ്റിങ് ഓഫിസര്‍, അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്.
18നും 30നും മധ്യേ പ്രായമുള്ളവര്‍ക്കാണ് ഓഫിസര്‍ സ്‌കെയില്‍ 1, 3 തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നത്. സ്‌കെയില്‍ രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 21നും 32നും മധ്യേയാണ് പ്രായപരിധി. ഓഫിസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്) വിഭാഗത്തിലേക്ക് 18നും 28നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2019 ജൂണ്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഓഫിസ് അസിസ്റ്റന്റ് തസ്തികയ്ക്ക് ബിരുദം അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ അറിവ് അഭിലഷണീയം.
ഓഫിസര്‍ സ്‌കെയില്‍ ഒന്ന് തസ്തികയിലേക്ക് ബിരുദം അല്ലെങ്കില്‍ തത്തുല്യം, സ്‌കെയില്‍ രണ്ട് തസ്തികയിലേക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യം എന്നിങ്ങനെയാണ് യോഗ്യത.
രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. ഓഫിസര്‍ തസ്തികയിലേക്ക് അഭിമുഖവുമുണ്ടാകും. ഓഗസ്റ്റിലായിരിക്കും പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
www.ibps.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത, മറ്റു വിശദവിവരങ്ങള്‍ എന്നിവയ്ക്ക് വെബ്‌സൈറ്റ് സന്ദര്‍ിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂലൈ 04.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."