ബൈക്കപകടത്തില്‍ വീട്ടമ്മ മരണമടഞ്ഞ സംഭവം: കാര്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
ചെങ്ങന്നൂര്‍: ബൈക്കപകടത്തില്‍ വീട്ടമ്മ മരണമടഞ്ഞ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ റിമാന്‍ഡില്‍. ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കാലാ മലയില്‍ വിട്ടില്‍ റേഷന്‍ വ്യാപാരിയായ രവീന്ദ്രന്‍ നായരുടെ ഭാര്യ കാഞ്ചനവല്ലി (56) മരണമടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ടാക്‌സി ഡ്രൈവറായ പന്തളം തോന്നല്ലൂര്‍ സജാദ് മന്‍സിലില്‍ മുഹമ്മദ് സാദിഖ് (50)നെ ചെങ്ങന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
എം.സി റോഡില്‍ പ്രാവിന്‍ കുട് കവലക്കു സമീപം കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ മകന്‍ പ്രദീപ് അര്‍ നായര്‍ ഓടിച്ചിരുന്ന ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു കാഞ്ചന വല്ലി.
ഈ സമയം തിരുവല്ല ഭാഗത്തു നിന്നും പന്തളത്തേക്കുപോവുകയായിരുന്ന മുഹമ്മദ് സാദിഖിന്റെ കാറിന്റെ പിന്നില്‍ ബൈക്ക് ഉരസി ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ കാറിലിരുന്നു കൊണ്ടു തന്നെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഈ സമയം ബൈക്കിന്റെ ഹാന്‍ഡില്‍ ലോക്കു വീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും പ്രദീപ് ഇടതു വശത്തേക്കും മാതാവ് വലതു വശത്തേക്കും റോഡില്‍ വീഴുകയായിരുന്നു.
തൊട്ടുപിന്നാലെ വരുകയായിരുന്ന തിരുവനന്തപുരം കെ.എസ്ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് റോഡില്‍ വീണുകിടന്ന കാഞ്ചന വല്ലിയുടെ തലയില്‍ കുടി കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."