കഞ്ചാവ് പിടികൂടിയ സംഭവം; പ്രതിയെ റിമാന്‍ഡ് ചെയ്തു
മാനന്തവാടി: 1.150 ഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി, ഇല്ലത്ത് വയല്‍, നിരപ്പ് കണ്ടത്തില്‍ വര്‍ഗീസ് (58) നെയാണ് വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. മാനന്തവാടി എക്‌സൈസ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇല്ലത്ത് വയലില്‍ വച്ചാണ് എക്‌സൈസ് സി.ഐ വൈ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ വര്‍ഗീസിനെ പിടികൂടിയത്.
എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ കഞ്ചാവ് വലിച്ചെറിഞ്ഞ് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ എക്‌സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതില്‍ പ്രധാന കണ്ണിയാണ് ഇയാള്‍. മുമ്പും വര്‍ഗീസിനെ കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു കിലോയിലധികം കഞ്ചാവുമായി ഇയാള്‍ പിടിയിലാകുന്നത്.
ഇരിട്ടിയില്‍ നിന്നും വാങ്ങി മാനന്തവാടിയില്‍ വില്‍പനക്കായി എത്തിച്ചതാണ് കഞ്ചാവ് എന്ന് വര്‍ഗീസ് മൊഴി നല്‍കിയിട്ടുണ്ട്. ബൈരകുപ്പയില്‍ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസില്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാം കഞ്ചാവുമായി തോല്‍പ്പെട്ടി വൈശ്യമ്പത്ത് വീട്ടില്‍ ഹാരിസ് (38) നെയും അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എം ലത്തീഫ്, വി രാജേഷ്, സി.ഇ.ഒമാരായ പി.ആര്‍ ജിനേഷ്, എ ദീപു, സന്തോഷ് കൊമ്പ്രംങ്കണ്ടി, സി സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മദ്യ മയക്ക് മരുന്ന് കച്ചവടത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 04935 240012, 9400069667 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."