കുട്ടമ്പുഴയിലെ ആദിവാസികള്‍ ട്രൈബല്‍ ഓഫിസറെ ഉപരോധിച്ചു
കോതമംഗലം: കുട്ടംമ്പുഴ പഞ്ചായത്തിലെ എളംബ്ലാശ്ശേരി ഊരിലെ ആദിവാസികള്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസെറെ ഉപരോധിച്ചു. കുട്ടംമ്പുഴ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ എളംബ്ലാശ്ശേരി ഊരിലെ ആദിവാസികളാണ് മുവാറ്റുപുഴയില്‍ എത്തി ടി.ഡി.ഒ ഓഫിസര്‍ അനിലിനെ ഉപരോധിച്ചത്. പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ചന്ദ്രന്‍, ഊര് മൂപ്പന്‍ മൈക്കിള്‍, കാണിക്കാരന്‍ രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേര്‍ ഉപരോധസമരത്തില്‍ പങ്കെടുത്തു. പ്രമോട്ടര്‍ രാഷ്ട്രീയപരമായി ഇടപെടുകയും അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നതാണ് ഇവരുടെ പ്രധാന വിഷയം.
ആഴ്ചയില്‍ ഒരുദിവസമെങ്കിലും ആദിവാസി ഊരില്‍ കടന്ന് അവരുടെ ക്ഷേമം അന്വേഷിച്ച് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ എത്തിക്കേണ്ട ചുമതല പ്രമോട്ടര്‍മാര്‍ക്കാണ്. എന്നാല്‍ ഈ പ്രമോട്ടര്‍ ഞങ്ങളുടെ ഊരുകളില്‍ എത്തുന്നില്ലന്നും അവര്‍ക്ക് താല്‍പര്യമുള്ള ആളുകളെ മാത്രം കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയും മറ്റുള്ളവരെ ഒന്നും അറിയിക്കാറില്ല എന്നും ഇവര്‍ പറയുന്നു. ആദിവാസി ഊരിലെ സ്വന്തം സമുദായക്കാരേയും പാര്‍ട്ടിക്കാരെയും മാത്രമാണ് പ്രൊമോട്ടര്‍ കാര്യങ്ങള്‍ ബോധിപ്പിക്കാറ് താഴ്ന്ന വിഭാഗക്കാരായ ആദിവാസികളുടെ അവകാശങ്ങളെ പ്രമോട്ടര്‍ അടിച്ചമര്‍ത്തുകയും ഒറ്റപ്പെടുത്തുകയുമാണ് പ്രമോട്ടര്‍ ചെയ്യുന്നതെന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു കുട്ടികളുടെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇവര്‍ വിവേചനപരമായ ഇടപെടല്‍ നടത്തിയെന്നുമാണ് ആരോപണം കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന എളീബ്ലാശ്ശേരി ആദിവാസി കുടിയില്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെമെന്റിന്റെ അറ് ലക്ഷം രൂപ.
മുടക്കി നിര്‍മിക്കാനിരുന്ന കുടിവെള്ള പദ്ധതി പ്രമോട്ടര്‍ ഇടപെട്ട് തെറ്റായ വിവരങ്ങള്‍ ഓഫിസര്‍ക്കു നല്‍കുകയും പദ്ധതി അട്ടിമറിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതായും സര്‍ക്കാര്‍ നല്‍കിയ ഓണകിറ്റുകള്‍ സ്വന്തം വീട്ടില്‍ സൂക്ഷിക്കുകയും അത് ഭാഗികമായി വിതരണം ചെയ്യുകയും ചെയ്തതായി ഇവര്‍ ആരോപിക്കുന്നു. എത്രയും പെട്ടന്ന് പ്രമോട്ടറെ മാറ്റി പുതിയ ആളെ നിയമക്കമെന്ന ആവശ്യം ഉന്നയിച്ച് റ്റി.ഡി.ഒ ഓഫിസില്‍ എത്തിയ ഇവരില്‍ നിന്ന് പരാതി എഴുതി വാങ്ങി ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ടി.ഡി.ഒ ഒഫിസര്‍ അനില്‍ നല്‍കിയ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."