HOME
DETAILS

വൈപ്പിന്‍ കോളജിലെ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു

  
backup
September 20 2018 | 06:09 AM

%e0%b4%b5%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d

വൈപ്പിന്‍: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിലായി വൈപ്പിന്‍ ഗവണ്‍മെന്റ് കോളജില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരേ ഞാറക്കല്‍ പൊലിസ് കേസെടുത്തു.
തിങ്കളാഴ്ച്ച എളങ്കുന്നപ്പുഴയില്‍ ഗവണ്‍മെന്റ് കോളെജില്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് കേസെടുത്തത്. നേരത്തെ എസ്.എഫ്.ഐ കോളെജില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടതോടെ യൂണിയന്‍ ചെയര്‍മാന്‍ അടക്കം ആറുപേരെ കോളെജ് സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സമര കോലാഹലങ്ങളാണ് എളങ്കുന്നപ്പുഴയില്‍ സംഘര്‍ഷ മേഖലയാക്കിയത്.
യുണിയന്‍ പ്രതിനിധികളെ സസ്‌പെന്റ് ചെയ്തതോടെ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്ക് സമരം നടത്തിയെങ്കിലും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ക്ലാസില്‍ നിന്ന് ഇറങ്ങാന്‍ തയാറായില്ല.
ഇത് കോളെജിലെ അധ്യാപകരുടെ സമ്മര്‍ദം മൂലമാണെന്ന് എസ്.എഫ്.ഐക്കാര്‍ ആരോപിച്ചിരുന്നു. ഇതോടെ എസ്.എഫ്.ഐ ക്കാര്‍ക്ക് പുറമെ കോളെജിന് പുറത്ത് നിന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോളെജില്‍ പ്രവേശിച്ചതാണ് കൂടുതല്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയത്. തിങ്കളാഴ്ച്ച നടത്തിയ സമരം കൈയാങ്കളി ആയതോടെയാണ് പൊലിസ് ഇടപ്പെട്ട് സമാധാന അന്തരീക്ഷം വീണ്ടെടുത്തത്. എസ്.എഫ്.ഐ വൈപ്പിന്‍ ഏരിയ പ്രസിഡന്റ് കെ.ജെ ജ്യോതിഷ്, സെക്രട്ടറി എന്‍.എസ് സൂരജ് തുടങ്ങി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതി

International
  •  23 days ago
No Image

വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി

Saudi-arabia
  •  23 days ago
No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  23 days ago
No Image

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്; അധികചെലവും അമിതഭാരവും

Tech
  •  23 days ago
No Image

നെതന്യാഹുവിനും യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

International
  •  23 days ago
No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  23 days ago
No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  23 days ago
No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  23 days ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  23 days ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  23 days ago