HOME
DETAILS

സംവരണ അട്ടിമറി സമസ്ത ഒപ്പു ശേഖരണം നാളെ

  
backup
November 12 2020 | 02:11 AM

%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%92%e0%b4%aa%e0%b5%8d


കോഴിക്കോട്: സംവരണ അട്ടിമറിക്കെതിരേ സമസ്ത സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നാളെ. ജുമുഅ നിസ്‌കാര ശേഷം പള്ളികളില്‍ വച്ചാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ പള്ളികളിലും ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. 10 ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കനാണു സമസ്ത സംവരണ സംരക്ഷണ സമിതിയുടെ തീരുമാനം. എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റികള്‍ക്കാണ് ഒപ്പുശേഖരണത്തിന്റെ ചുമതല.
സാമ്പത്തിക സംവരണത്തിന്റെ മറവില്‍ പിന്നോക്ക വിഭാഗങ്ങളെ പൂര്‍ണമായും അവഗണിച്ച് മുന്നോക്ക സംവരണം നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ഒപ്പുശേഖരണം. വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ സംവരണ വിഭാഗങ്ങളുടെ അവസരങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ കൈയൊപ്പ് കൂടിയാകും നാളെ ചാര്‍ത്തപ്പെടുക.
മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക ജനവിഭാഗത്തിന് ഇന്ത്യന്‍ ഭരണഘടന അനുവദിച്ച സംവരണാനുകൂല്യങ്ങളില്‍ അട്ടിമറി നടത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുന്നതോടൊപ്പം എല്ലാ മേഖലകളിലും കാറ്റഗറികളിലും മുസ്‌ലിംകള്‍ക്ക് 12 ശതമാനം സംവരണം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുക, റിസര്‍വേഷന്‍ ബാക്ക് ലോഗ് ഒഴിവുകള്‍ നികത്തുക, പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണമേര്‍പ്പെടുത്തുക, റിസര്‍വേഷന്‍ റോസ്റ്റര്‍ റൊട്ടേഷന്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുക, സംവരണാനുപാതം പുനര്‍നിര്‍ണയിക്കുന്നതിനു 1993 മുതല്‍ നടത്തേണ്ടിയിരുന്ന സര്‍വേ യഥാവിധി നടത്തുകയും സംവരണക്വാട്ട പുനര്‍നിര്‍ണയം നടത്തുകയും ചെയ്യുക തുടങ്ങിയ അഞ്ചു പ്രധാന ആവശ്യങ്ങളും ഭീമഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ ജനസംഖ്യയില്‍ രണ്ടോ മൂന്നോ ശതമാനം മാത്രമുള്ളവര്‍ക്കു വേണ്ടി 10 ശതമാനം എല്ലാ മേഖലകളിലും സംവരണമേര്‍പ്പെടുത്തുകയും പതിറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നോക്കക്കാര്‍ക്ക് വിവിധ തസ്ഥികകളില്‍ രണ്ടും മൂന്നും ശതമാനം മാത്രം നല്‍കുകയും ചെയ്യുന്ന കടുത്ത അനീതിക്കെതിരേയുള്ള പ്രതിഷേധം അലയടിക്കുന്നതാകും നാളത്തെ ഒപ്പു ശേഖരണം.
മഹല്ല്, മദ്‌റസാ കമ്മിറ്റികള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുദരിസീന്‍, ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്ത പ്രവാസി സെല്‍ തുടങ്ങിയ സമസ്തയുടെ കീഴ്ഘടകങ്ങളും ഒപ്പു ശേഖരണത്തിനു നേതൃത്വം നല്‍കും. എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റികള്‍ ശേഖരിക്കുന്ന ഒപ്പുകള്‍ ക്ലസ്റ്റര്‍, മേഖല, ജില്ലാ കമ്മിറ്റികള്‍ മുഖേന 18നകം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എത്തിക്കേണ്ടതാണെന്ന് സമസ്ത സംവരണ സംരക്ഷണ സമിതി കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago