HOME
DETAILS

പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരങ്ങള്‍ സൂക്ഷിച്ചതിനെ ചൊല്ലി സംഘര്‍ഷം

  
backup
September 20 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

അങ്കമാലി: പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി സമാഹരിച്ച പഠനോപകരങ്ങള്‍ അങ്കമാലി റെസ്റ്റ് ഹൗസില്‍ സൂക്ഷിതിനെ ചൊല്ലി തര്‍ക്കവും സംഘര്‍ഷവും. എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്. പ്രശ്‌നം രൂക്ഷമായതോടെ തഹസീല്‍ദാര്‍ സന്ധ്യാദേവി എത്തി മുറി പൂട്ടി സീല്‍ ചെയ്തു. റോജി എം.ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സമാഹരിച്ചിരുന്ന സാധനങ്ങളാണ് അങ്കമാലി റെസ്റ്റ് ഹൗസില്‍ സൂക്ഷിച്ചിരുന്നത്. ബാഗ് ഉള്‍പ്പെടെയുള്ള പഠനോപകരങ്ങളാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുകയാണെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ എത്തി റെസ്റ്റ് ഹൗസില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ മുന്നില്‍ കുത്തിയിരുന്നു.
വിവരമറിഞ്ഞ് എം.എല്‍.എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റെസ്റ്റ് ഹൗസിലെത്തി. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂടി സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. ഇരുകൂട്ടരും മുദ്യാവാക്യം വിളി തുടങ്ങിയതോടെ പൊലിസ് ഇടപെട്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. ഇതിനിടെ ചെറിയ തോതില്‍ ഉന്തുംതള്ളുമുണ്ടായി. തഹസീല്‍ദാര്‍ എത്തി യു.ഡി.എഫ്.എഫ്, എല്‍.ഡി.എഫ് നേതാക്കളുമായും പൊലിസുമായും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറി പൂട്ടി സീല്‍ ചെയ്തത്. റെസ്റ്റ് ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള സാധനങ്ങളില്‍ സര്‍ക്കാരിന്റേതായി ഒന്നുമില്ലെന്ന് തഹസീല്‍ദാര്‍ പറഞ്ഞു. മുറി സീല്‍ ചെയ്യുന്നതിനിടെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നിന്ന് വീണ്ടും മുദ്യാവാക്യം മുഴക്കി. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പൊലിസും നേതാക്കളും ഇടപെട്ട് ഇരുകൂട്ടരെയും അനുനയിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago