HOME
DETAILS
MAL
വിനീതിനു പൊലിസില്‍ ജോലി നല്‍കണം
backup
May 18 2017 | 21:05 PM
വേങ്ങാട്: ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീതിനു കേരള പൊലിസില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് വേങ്ങാട് സാന്ത്വനം ട്രസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി എ.സി മൊയ്തീനും നിവേദനം നല്കി. സ്പോര്‍ട്സ് ക്വാട്ടയിലാണു വിനീതിന് ഏജീസ് ഓഫിസില്‍ ജോലി ലഭിച്ചത്. എന്നാല്‍ ഫുട്ബോള്‍ കളിക്കാനായി അവധി അനുവദിക്കാന്‍ ഓഫിസ് തയാറാകുന്നില്ല. ഹാജര്‍ ഇല്ലെന്നു പറഞ്ഞു ജോലിയില്‍ നിന്നു പിരിച്ചു വിട്ടുവെന്നു വാര്‍ത്ത വന്നിരിക്കുകയാണ്. കേരള പൊലിസില്‍ ജോലി നല്കിയാല് ടീമിനും വിനീതിനും അതു ഗുണകരമാകുമെന്നും ട്രസ്റ്റ് ചെയര്മാന് പ്രദീപന് തൈക്കണ്ടി നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."