ലഹരി ഉപയോഗം നാലിരട്ടിയായി: ഋഷിരാജ് സിങ്
കണ്ണൂര്‍: സംസ്ഥാനത്ത് ലഹരി ഉപയോഗം നാലിരട്ടിയായി വര്‍ധിച്ചതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.
സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നു ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ 2000 മദ്യശാലകള്‍ അടച്ചതോടെയാണു വ്യാജ മദ്യ, ലഹരി ഉപയോഗം നാലിരട്ടിയായി വര്‍ധിച്ചതെന്നും ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗശേഷം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 10 മാസത്തെ കണക്കുനോക്കിയാല്‍ ലഹരി വസ്തുക്കള്‍ പിടികൂടിയതില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. ഇക്കാലയളവില്‍ 865 കിലോ കഞ്ചാവ് പിടികൂടി. 25600 അബ്കാരി കേസുകളില്‍ 23490 പേരെ പ്രതിചേര്‍ത്തു. 3908 ലഹരി ഉപയോഗ കേസുകളില്‍ 4332 പേരെയും പ്രതിചേര്‍ത്തു. 300 ടണ്‍ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി 11 കോടി രൂപ പിഴയീടാക്കി. അനധികൃതമായി കടത്തിയ 110000 ലിറ്റര്‍ മദ്യവും 2667 ലിറ്റര്‍ സ്പിരിറ്റും പിടികൂടിയതായും ഋഷിരാജ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."