HOME
DETAILS

അവയവ മാഫിയക്കെതിരായ  സനല്‍കുമാര്‍ ശശിധരന്റെ പരാതി അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

  
backup
November 12 2020 | 03:11 AM

%e0%b4%85%e0%b4%b5%e0%b4%af%e0%b4%b5-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b8%e0%b4%a8%e0%b4%b2
 
 
തിരുവനന്തപുരം: അവയവ കച്ചവട മാഫിയക്കെതിരായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി. തിരുവനന്തപുരം റൂറല്‍ എസ്.പിക്കാണ് അന്വേഷണച്ചുമതല. ബന്ധുവിന്റെ മരണത്തില്‍ അവയവ മാഫിയക്ക് പങ്കുണ്ടെന്നായിരുന്നു സനല്‍കുമാറിന്റെ ആരോപണം.
സംസ്ഥാനത്ത് അവയവ മാഫിയയ്‌ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തുറന്നുപറച്ചിലുമായി സനല്‍കുമാര്‍ രംഗത്തെത്തിയത്. അച്ഛന്റെ സഹോദരിയുടെ മകളും തിരുവനന്തപുരം പെരുമ്പഴുതൂര്‍ സ്വദേശിയുമായ സന്ധ്യ കരള്‍ വില്‍പന നടത്തിയതും അതിനുപിന്നിലെ ദുരൂഹതയുമാണ് പരാതിയിലുള്ളത്. തെളിവുനശിപ്പിക്കാന്‍ ആശുപത്രി അധികൃതരും പൊലിസും കൂട്ടുനില്‍ക്കുന്നതായി സംശയമുണ്ടെന്നും ആരോപിച്ചിരുന്നു.
നവംബര്‍ ഏഴിന് വൈകിട്ടാണ് സന്ധ്യ മരിക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ആശുപത്രി അധികൃതരുടെയും പൊലിസിന്റെയും ഭാഗത്തുനിന്നുണ്ടായ അസ്വാഭാവിക നീക്കങ്ങളാണ് ദുരൂഹതകളുടെ തുടക്കമെന്ന് സനല്‍ പറയുന്നു. മൃതദേഹത്തില്‍ കണ്ട അടയാളങ്ങള്‍ രേഖപ്പെടുത്താന്‍ ഇന്‍ക്വസ്റ്റ് സമയത്ത് പൊലിസ് തയാറായില്ല.
എറണാകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിയായ മകളോട് അന്വേഷിച്ചപ്പോഴാണ് 2018ല്‍ സന്ധ്യ പത്ത് ലക്ഷം രൂപയ്ക്ക് കരള്‍ വിറ്റത് താന്‍ അറിയുന്നത്. 
വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങള്‍ സന്ധ്യക്കുണ്ടായിരുന്നിട്ടും അവയവദാനം നടന്നതില്‍ സംശയമുണ്ടെന്ന് സനല്‍കുമാര്‍ പറഞ്ഞു. 
ഒരുമാസം മുന്‍പ് സന്ധ്യക്ക് കൊവിഡ് ബാധിക്കുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്തിരുന്നു. എന്നാല്‍, വീണ്ടും കൊവിഡ് സ്ഥിരീകരിച്ചെന്ന് ചൂണ്ടിക്കാട്ടി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തതിലും ദുരൂഹതയുണ്ടെന്ന് സനല്‍ പരാതിയില്‍ പറയുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago