മെംബറുടെ വീട്ടില്‍ ബോംബെറിഞ്ഞ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി
പോത്തന്‍കോട്: പ്ലാമൂട് വാര്‍ഡ് മെംബര്‍ അനിതകുമാരിയുടെ വീട്ടിലും ഞാണ്ടൂര്‍ക്കോണത്ത് ക്ലബ്ബും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും നാടന്‍ ബോംബെറിഞ്ഞ കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി അറസ്റ്റിലായി.
അയിരൂപ്പാറ പുളിയങ്കോട് പ്രിയദര്‍ശിനി നഗറില്‍ ഷിനോയി ഹൗസില്‍ ഷിനോയി (19)നെയാണ് പോത്തന്‍കോട് പൊലിസ് അറസ്റ്റു ചെയ്തത്.
കഴക്കൂട്ടം, പോത്തന്‍കോട് പൊലിസ് സ്റ്റേഷന് പരിധിയില്‍ നിരവധി സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്ളക്സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ച കേസിലാണ് അറസ്റ്റ്. ഈ കേസിലെ മറ്റ് പ്രതികളെ കഴക്കൂട്ടം പൊലിസ് പിടികൂടിയിരുന്നു. പോത്തന്‍കോട് സി.ഐ. എസ്.ഷാജി, എസ്.ഐ.മാരായ അശ്വനി, രവീന്ദ്രന്, എ.എസ്.ഐ.മാരായ ഗോപകുമാര്‍, വിനോദ്, സി.പി.ഒ മാരായ സന്തോഷ്, ശ്രീജിത്ത്, സജീഷ് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."