ആലക്കാട് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു
ഏര്യം: പുനര്‍നിര്‍മിച്ച ആലക്കാട് ജുമാ മസ്ജിദ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അബ്ദുല്‍ കരിം ചേലേരി, എസ്.കെ ഹംസ ഹാജി, മുസ്തഫ ദാരിമി, ഉമര്‍ നദ്‌വി തോട്ടിക്കീല്‍, ഒ.പി കുഞ്ഞഹമ്മദ് സംസാരിച്ചു. മാനവസംഗമം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒ.പി മുസ്തഫ അധ്യക്ഷനായി. വത്സന്‍ പീലിക്കോട് മുഖ്യപ്രഭാഷണം നടത്തി. ജംഷീര്‍ ഫൈസി, സി.പി ബാബുരാജന്‍, എ.എം വാസു, ടി. രാഘവന്‍, ബാബുചന്ദന്‍, ദാമോദരന്‍ സംസാരിച്ചു. തലമുറസംഗമം കെ.കെ ആലിഹാജിയും വനിതാസംഗമം ഒ.പി ഫാത്തിമയും പ്രവാസി സംഗമം അബ്ദുല്ല ഫൈസിയും ഉദ്ഘാടനം ചെയ്തു. മഹമ്മൂദ് ഹാജി, ഒ.പി അബ്ദുല്‍മജീദ്, ഒ.പി ആലികുഞ്ഞി, ഷബിര്‍ അഞ്ചില്ലത്ത്, ജന്‍സീറ കൊയിലാണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."