ഫാഷന്‍ ടെക്‌നോളജിയുടെ സാധ്യതകളുമായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്
തിരുവനന്തപുരം: പരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ 'സാമൂഹിക വികസനം പോളിടെക്‌നിക്കുകളിലൂടെ' (സി.ഡി.റ്റി.പി) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുങ്കടവിള ബ്ലോക്കില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 35 പേര്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
ഹാന്‍ഡ് എംബ്രോയിഡറി, ലിക്വിഡ് എംബ്രോയിഡിറി, ടെക്സ്റ്റയില്‍ പ്രിന്റിംഗ്, ഓര്‍ണമെന്റ് നിര്‍മാണം തുടങ്ങിയവയിലും പരിശീലനം നല്‍കും. കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മറ്റ് സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനും ഇതുവഴി സാധിക്കും.
സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. വരും ദിവസങ്ങളില്‍ പെരുങ്കടവിള ബ്ലോക്ക് ഓഫിസും സി.ഡി.റ്റി.പി.യും സംയുക്തമായി കംപ്യൂട്ടര്‍ പരിശീലന കോഴ്‌സുകളും ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാര്‍ പറഞ്ഞു.
ഗ്രാമീണ മേഖലകളില്‍ ജനങ്ങള്‍ക്ക് വിവിധ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി സ്വയം പര്യാപ്തരാക്കുകയാണ് സി.ഡി.റ്റി.പി. ലക്ഷ്യമാക്കുന്നത്.
നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് പോളിടെക്‌നിക്കിന് കീഴില്‍ 12 എക്‌സറ്റന്‍ഷന്‍ സെന്ററുകളുണ്ട്. വിഴിഞ്ഞം, കള്ളിക്കാട്, അമ്പൂരി, പൂവാര്‍, കളത്തൂര്‍ ഉള്‍പ്പടെയുള്ള എക്‌സറ്റന്‍ഷന്‍ സെന്ററുകളില്‍ നിന്ന് 1500 പേര്‍ക്ക് വര്‍ഷാവര്‍ഷം വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പരിശീലനം നല്‍കി വരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച സൗജന്യ തൊഴില്‍ പരിശീലന പദ്ധതി പ്രസിഡന്റ് പി.സുജാതകുമാരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സജയകുമാര്‍, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ കെ.എസ്.ഷീബാറാണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. ബേബി , പാലിയോട് ശ്രീകണ്ഠന്‍ നായര്‍, സെക്രട്ടറി കെ.സുരേഷ് കുമാര്‍, ഗവ. പോളിടെക്‌നിക്ക് അധ്യാപകന്‍ പവിത്രകുമാര്‍ ജി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."