HOME
DETAILS

മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു; ഫോര്‍ട്ട് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം

  
backup
September 20 2018 | 06:09 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87-8

തിരുവനന്തപുരം: പ്രസവത്തിനായി സാധാരണക്കാര്‍ ആശ്രയിക്കുന്ന ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
ഗൈനക്കോളജി വിഭാഗം ആശുപത്രിയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് 2017 സെപ്റ്റംബറില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചേമ്പറില്‍ വിളിച്ചുകൂട്ടിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു. പ്രസവമുറി, പ്രസവവാര്‍ഡ്, മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനമാണ് പുനരാരംഭിച്ചത്. യൂനിറ്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മൂന്ന് സ്റ്റാഫ് നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്.
ജൂനിയര്‍ പീഡിയാട്രിക്‌സ്, ഗൈനക്കോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എന്നിവരുടെ ഓരോ തസ്തികയും സൃഷ്ടിച്ചു. കൂടാതെ ഒരു ഗൈനക്കോളജിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കൂടിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുതായി നിര്‍മിച്ച ആശുപത്രി കെട്ടിടത്തിന്റെ പ്രവര്‍ത്തനത്തിന് നഗരസഭ താല്‍ക്കാലിക അനുമതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തില്‍ ഗൈനിക്- പിഡിയാട്രിക് ഒ.പി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഓര്‍ത്തോപീഡിഷ്യനെ മറ്റൊരു ആശുപത്രിയില്‍ നിന്നും മാറ്റി നിയമിച്ചിട്ടുണ്ട്. വള്ളക്കടവ്, ബീമാപ്പള്ളി, പൂന്തുറ, മണക്കാട്, കരമന തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago